നാഷണൽ ആയുഷ് മിഷനിൽ ജോലി നേടാം ഉടൻ ആപേഷിക്കുക. - JobWalk.in

Post Top Ad

Wednesday, November 1, 2023

നാഷണൽ ആയുഷ് മിഷനിൽ ജോലി നേടാം ഉടൻ ആപേഷിക്കുക.

നാഷണൽ ആയുഷ് മിഷനിൽ ജോലി നേടാം ഉടൻ ആപേഷിക്കുക.


നാഷണൽ ആയുഷ് മിഷൻ ജില്ലയിലെ ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്ക് നവംബർ രണ്ടിന് രാവിലെ 10.30 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.


പ്രായ പരിധി ഒക്ടോബർ 31ന് 40 വയസ്സ് കവിയരുത്.യോഗ്യത : ജിഎൻഎം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ എത്തിച്ചേരണം.

🔺കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹസ്വകാല കോഴ്സുകളായ അക്കൗണ്ട്സ് അസിസ്റ്റന്റ്, പേർസണൽ ഫിറ്റ്നസ് ട്രെയ്നർ എന്നീ കോഴ്സുകളിലേക്ക് കണ്ണൂർ, കോഴിക്കോട്, കാസറഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് മുൻഗണന. പ്രായപരിധി 18- 25 വയസ്സ്. മലപ്പുറം മഞ്ചേരിൽ ആണ് പരിശീലനം.താമസവും ഭക്ഷണവും സൗജന്യ.

🔺കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ആറുമാസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

താല്പര്യമുള്ള എം ബി ബി എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ ഒന്നിന് രാവിലെ 10.30 ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
അന്നേദിവസം രാവിലെ 10 മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ, സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന.