ആശുപത്രിയിലും,തൊഴിലുറപ്പ് പദ്ധതിയിലും സി ഡിറ്റിലും, അങ്കണവാടികളിലും ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Tuesday, October 17, 2023

ആശുപത്രിയിലും,തൊഴിലുറപ്പ് പദ്ധതിയിലും സി ഡിറ്റിലും, അങ്കണവാടികളിലും ജോലി ഒഴിവുകൾ

ആശുപത്രിയിലും,തൊഴിലുറപ്പ് പദ്ധതിയിലും സി ഡിറ്റിലും, അങ്കണവാടികളിലും ജോലി ഒഴിവുകൾ


ആശുപത്രിയിലും, തൊഴിലുറപ്പ് പദ്ധതിയിലും സി ഡിറ്റിലും, അങ്കണവാടികളിലും ജോലി ഒഴിവുകൾ. കുറഞ്ഞ യോഗ്യത മുതൽ ഉള്ളവർക്ക് മുതൽ നേടാവുന്ന നിരവധി ജോലി ഒഴിവുകൾ. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക.

🆕 ഹൗസ് കീപ്പിങ് സ്റ്റാഫ് നിയമനം

സി-ഡിറ്റിന്റെ എഫ്.എം.എസ്- എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഹൗസ് കീപ്പിങ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സമാനമായ ജോലിയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 18 ന് രാവിലെ 11 ന് പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ അഭിമുഖത്തിന് നേരിട്ടെത്തണമെന്ന് സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9567933979.

🆕 തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ നിയമനം

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ എന്‍ജിനീയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.ആറ് മാസത്തേക്കാണ് നിയമനം. അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദമാണ് യോഗ്യത. അതില്ലാത്തവരുടെ അഭാവത്തില്‍ സിവില്‍ എന്‍ജിനീയറിങ്, കൃഷി ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

 ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 25 ന് വൈകിട്ട് നാലിനകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മഹാത്മാഗാന്ധി എം.ജി.എന്‍.ആര്‍.ഇ.ജി.എസ് സിവില്‍ സ്റ്റേഷന്‍ പാലക്കാട് എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0491 2505859

🆕 വർക്കർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജില്ലയിൽ ഐ.സി.ഡി.എസ് പട്ടണക്കാട് പ്രോജെക്ട് പരിധിയിൽ വരുന്ന എഴുപുന്ന, തുറവൂർ എന്നീ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ വർക്കർ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  പ്രായം 18-46   വയസ്സ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെടുന്നവർക്ക് പ്രായത്തിൽ നിയമാനുസൃത ഇളവുണ്ടാകുന്നതാണ്.

അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ പട്ടണക്കാട് ഐസിഡിഎസ് പ്രോജെക്ട് ഓഫീസിൽ  നവംബർ എട്ടു വൈകുന്നേരം നാലു വരെ സ്വീകരിക്കും. നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല. വിശദ വിവരങ്ങൾക്ക് പ്രോജെക് ഓഫീസുമായി ബന്ധപ്പെടണം.

🆕 പി ആന്റ് ഒ ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി പി ആന്റ് ഒ ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക്  ഒക്ടോബർ 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജനറൽ ആശുപത്രിയുടെ കോൺഫറൻസ് ഹാളിൽ  വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് മുൻപായി യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തിച്ചേരണം.

യോഗ്യത: പ്രോസ്‌തെറ്റിക്, ഓർത്തോട്ടിക് കോഴ്‌സിൽ ബിരുദം/ ഡിപ്ലോമ, പ്രോസ്തെറ്റിക്, ഓർത്തോട്ടിക് ടെക്നീഷ്യനിൽ സർട്ടിഫിക്കറ്റ് കോഴ്സ്.
ഫോൺ : 0477-2253324

🆕 ആശുപത്രിയിൽ അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് 19ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 11നു മുൻപായി യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സാക്ഷ്യപ്പെടു ത്തിയ പകർപ്പുകളും സഹിതം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണം. യോഗ്യത: ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷ്യൻ / തത്തുല്യ യോഗ്യത. പാരാമെഡിക്കൽ രജിസ്ട്രേഷൻ. ഫോൺ : 0477-2253324.

🆕 ലാബ് ടെക്‌നീഷ്യന്‍ നിയമനം

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി എം എല്‍.റ്റി, ഡി.എം.എല്‍.റ്റി സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.

പൂതാടി ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 20 ന് രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.