മോഡൽ കരിയർ സെന്ററിൽ ജോബ് ഡ്രൈവ് നടത്തുന്നു,125 ലേറെ തൊഴിലവസരങ്ങൾ - JobWalk.in

Post Top Ad

Tuesday, October 17, 2023

മോഡൽ കരിയർ സെന്ററിൽ ജോബ് ഡ്രൈവ് നടത്തുന്നു,125 ലേറെ തൊഴിലവസരങ്ങൾ

125 ലേറെ തൊഴിലവസരങ്ങളുമായി മോഡൽ കരിയർ സെന്റർ  ജോബ് ഡ്രൈവ് നടത്തുന്നു 


ഇന്റർവ്യൂ കമ്പനികൾ

  🏢മുത്തൂറ്റ് മൈക്രോഫിൻ
  🏢ഇസാഫ് കോഓപ്പറേറ്റീവ്
  🏢പാരിസൺസ് ഗ്രൂപ്പ്

പ്രമുഖ ധനകാര്യസ്ഥാപനങ്ങളായ മുത്തൂറ്റ് ഫിൻകോർപ്പ്, ഇസാഫ് കോഓപ്പറേറ്റീവ്, മുൻനിര ഭക്ഷ്യ ഉൽപ്പന്ന കമ്പനിയായ പാരിസൺ ഗ്രൂപ്പ്‌  എന്നീ സ്ഥാപനങ്ങളിലേക്കായി , കോട്ടയം ജില്ലയിലും കേരളത്തിന്റെ മറ്റു സ്ഥലങ്ങളിലുമുള്ള വിവിധ തസ്തികളിലെ 125 ഓളം  ഒഴിവുകളിലേക്ക് സൗജന്യ ജോബ് ഡ്രൈവ് നടത്തുന്നു.കൂടുതൽ അറിയാൻ താഴെ കൊടുത്ത പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ- കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ  2023 ഒക്ടോബർ 18 ആം തീയതി ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കോട്ടയം അതിരമ്പുഴയിലുള്ള മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ വെച്ച് സൗജന്യ ജോബ്  ഡ്രൈവ്  നടത്തുന്നു.

യോഗ്യത വിവരങ്ങൾ.

പ്ലസ്ടു/ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രി/ ബി.ടെക് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, ഇൻസ്‌ട്രുമെൻറ്റേഷൻ) എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ  അന്നേ ദിവസം രാവിലെ 9:30ക്ക്  ബയോഡേറ്റ സഹിതം ഓഫീസിലെ രജിസ്ട്രേഷൻ കൗണ്ടറിൽ എത്തിച്ചേരേണ്ടതാണ്.

 വിശദവിവരങ്ങൾ

🔹സമയം രാവിലെ 10 മുതൽ ഉച്ചക്ക് 2 മണി വരെ ആയിരിക്കും.
🔹രജിസ്‌ട്രേഷൻ പൂർണമായും സൗജന്യമാണ്.
🔹ഏതു ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥിക്കും ഈ ജോബ് മേളയിൽ പങ്കെടുക്കാവുന്നതാണ്. 
🔹ബയോഡാറ്റ നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്.
🔹രണ്ടു കമ്പനികളേക്കുള്ള 125 ലധികം വേക്കൻസികളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.

രജിസ്ട്രേഷൻ

താഴെ കൊടുത്തിട്ടുള്ള ലിങ്കിലൂടെയോ അല്ലെങ്കിൽ പോസ്റ്ററിൽ കൊടുത്തിട്ടുള്ള QR കോഡ് സ്കാൻ ചെയ്തോ രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. 
മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേ ദിവസം രാവിലെ 9 : 30 മുതൽ സ്പോട്ട്  രജിസ്ട്രേഷൻ ചെയ്തതിനു ശേഷം ജോബ് ഡ്രൈവിൽ പങ്കെടുക്കാവുന്നതാണ്.


ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കാവുന്നതാണ്.

ഫോൺ - 0481-2731025
ഫോൺ - +91 80751 64727