താലൂക്ക് ആശുപത്രിയിൽ ജോലി അവസരം, താത്കാലിക നിയമനം - JobWalk.in

Post Top Ad

Wednesday, October 18, 2023

താലൂക്ക് ആശുപത്രിയിൽ ജോലി അവസരം, താത്കാലിക നിയമനം

താലൂക്ക് ആശുപത്രിയിൽ ജോലി നേടാൻ അവസരം.


പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് താലൂക്ക് ആശുപത്രിയിൽ ജോലി നേടാം മറ്റു ജോലി അവസരങ്ങളും.

താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക്, ഒ.പി കൗണ്ടർ സ്റ്റാഫ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത : എസ്.എസ്.എൽസി, കമ്പ്യൂട്ടർ പരിജ്ഞാനം.

(ഡി.സി.എ), ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം എന്നിവയാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് വേണ്ട യോഗ്യത. എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ക്ലർക്ക് തസ്തികയിലേക്കും എസ്.എസ്.എൽ.സി ഒ.പി കൗണ്ടർ സ്റ്റാഫ് തസ്തികയിലേക്കുമുള്ള യോഗ്യതയാണ്.

നിശ്ചിത യോഗ്യതയുള്ളവർ ഒക്ടോബർ 21ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകളുമായി ഹാജരാവണം.
ഫോൺ നമ്പർ - 04942460372
സ്ഥലം :മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.

മറ്റു ജോലി ഒഴിവുകളും.

🆕 ലാബ് ടെക്നീഷ്യൻ നിയമനം
ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത : സർക്കാർ അംഗീകൃത ബി എസ് സി എം എൽ റ്റി / ഡി എം എൽ റ്റി. പ്രായപരിധി 40 വയസ്. കേരളപാരാമെഡിക്കൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ലാബ് ടെക്നീഷ്യൻ ആയി പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന. ചിറ്റാർ ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന.

യോഗ്യതയുളളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഒക്ടോബർ 17 മുതൽ 31 വരെ ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 ന് വൈകുന്നേരം അഞ്ചു വരെ. ഫോൺ : 04735 256577.

🆕 നിയമനം നടത്തുന്നു
കോഴിക്കോട് കോർപ്പറേഷനിലെ മൊകവൂർ, കുണ്ടൂപറമ്പ്, കരുവിശ്ശേരി പകൽ വീടുകളിലേയ്ക്ക് കെയർടേക്കർ, കുക്ക് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. കെയർടേക്കർ യോഗ്യത : പ്രീഡിഗ്രി/പ്ലസ്ടു. ജെറിയാട്രിക് കൌൺസിലിങ്ങ് അധിക യോഗ്യത. പ്രായപരിധി 18 - 46 വയസ്സ്. കുക്ക് യോഗ്യത: എസ്.എസ്.എൽ.സിയും പ്രവൃത്തി പരിചയവും പ്രായപരിധി 18 - 46 വയസ്സ്. താൽപര്യമുള്ളവർ ഒക്ടോബർ 26 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 0495 2461197