ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി ഗ്രൂപ്പിൽ ജോലി ഒഴിവുകൾ. - JobWalk.in

Post Top Ad

Tuesday, October 17, 2023

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി ഗ്രൂപ്പിൽ ജോലി ഒഴിവുകൾ.

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി ഗ്രൂപ്പിൽ ജോലി ഒഴിവുകൾ.



കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂർ ഇന്റർനാഷണലിൽ പുതിയ ഷോറൂമിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് മുതൽ ജോലി നേടാവുന്ന ജോലി ഒഴിവുകൾ വന്നിരിക്കുന്നു, താല്പര്യം ഉള്ള ജോലി അന്വേഷകർ താഴെ കൊടുത്ത പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. ഇന്റർവ്യൂ തിയതി നേരിട്ടു ചെന്ന് ജോലി നേടുക, ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്ക് മാക്സിമം ഷെയർ കൂടി ചെയ്യുക.

CHEMMANUR INTERNATIONAL JEWELLERS: INTERVIEW
ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

1.സെയിൽസ് മാൻ ഗോൾഡ് & ഡയമണ്ട് 
JEWELLERY EXPERIENCE PREFERRED

2. സെയിൽസ് മാൻ ട്രൈനീ 
FRESHERS CAN APPLY

3.കമ്പ്യൂട്ടർ ഓപ്പറേറ്റർ (M/F) ബില്ലിങ് 

4.കാഷ്യർ 

5.ഷോറൂം മാനേജർ 
JEWELLERY EXPERIENCE PREFERRED

6.മാർക്കറ്റിംഗ് മാനേജർ 
RELEVANT EXPERIENCE IN MARKETING

എങ്ങനെ ജോലി നേടാം?

മുകളിൽ കൊടുത്തിട്ടുള്ള ജോലി ഒഴിവുളിലേക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്തിട്ടുള്ള ഇന്റർവ്യൂ തിയതിയിൽ നേരിട്ടു ചെന്ന് ജോലി നേടാവന്നതാണ് 

WALK-IN INTERVIEW

19th Oct. 2023
Thursday @Cochin, 10.30 am to 1 pm
Venue: Hotel Span International,
Rajaji Road, Cochin,
Ernakulam
Call Or WhatsApp 9562 9562 75
hr@chemmanurinternational.com

മറ്റു ജോലി ഒഴിവുകളും

🆕ഹൗസ് കീപ്പിങ് സ്റ്റാഫ് നിയമനം

സി-ഡിറ്റിന്റെ എഫ്.എം.എസ്- എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഹൗസ് കീപ്പിങ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സമാനമായ ജോലിയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 18 ന് രാവിലെ 11 ന് പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ അഭിമുഖത്തിന് നേരിട്ടെത്തണമെന്ന് സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9567933979.

📓 അങ്കണവാടിവർക്കർ/ഹെൽപ്പർ നിയമനം നടത്തുന്നു 

വനിതാ ശിശു വികസന വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ സ്ഥിരം വർക്കർമാരെയും ഹെൽപ്പർമാരെയും നിയമിക്കുന്നു. 18 നും 46 നും ഇടയിൽ പ്രായമുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകൾ കോന്നി ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ടോ/തപാൽ മാർഗ്ഗമോ ശിശു വികസനപദ്ധതി ആഫീസർ, ശിശുവികസന പദ്ധതി ഓഫീസ് കോന്നി, കോന്നി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ഇളകൊളളൂർ പി.ഒ., കോന്നി, 689691. എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി നവംബർ 10. കൂടുതൽ വിവരങ്ങൾക്ക് 9446220488, 9447331685

📓 ഫെസിലിറ്റേറ്റർ നിയമനം

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വനിതാ വികസന പ്രവർത്തനങ്ങളും ജാഗ്രതാസമിതി ജെൻഡർ റിസോഴ്സ് സെന്റർ തുടങ്ങിയ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിമൻസ് സ്റ്റഡീസ് , ജെൻഡർ സ്റ്റഡീസ് , സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദമുള്ള വനിതയെ കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്ററായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

പ്രായം, യോഗ്യത പ്രവർത്തി പരിചയം , സ്ഥിരതാമസവിലാസം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10. കൂടുതൽ വിവരം പ്രവർത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ്, കോന്നി ഐസിഡിഎസ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും അറിയാവുന്നതാണ്.