കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Thursday, October 19, 2023

കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം

കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം.കേരളത്തിൽ വന്നിട്ടുള്ള വിവിധ സർക്കാർ,സ്ഥാപനങ്ങളിലെ നിരവധി ജോലി ഒഴിവുകൾ. വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം.

🆕പാരാമെഡിക്കൽ സ്റ്റാഫ് നിയമനം
 
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രത്യാശ മറൈൻ ആംബുലൻസിലേക്ക് പാരാ മെഡിക്കൽ സ്റ്റാഫിനെ താത്കാലികമായി   നിയമിക്കുന്നതിനു വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

 ജനറൽ നേഴ്സിംഗ് യോഗ്യതയുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള ആൺകുട്ടികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽ പ്പെട്ടവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്കും മുൻഗണന.


ഉദ്യോഗാർത്ഥികൾ പ്രായം, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഒക്ടോബർ 27 ന് ഉച്ചയ്ക്ക് 2 ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ (മേഖല ) ഓഫീസിൽ  നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ  നേരിട്ട് ഹാജരാകണം.
ഫോൺ :0484-2394476.

🆕 പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഒഴിവ്
 
എറണാകുളം ജില്ലയിൽ സുഭിക്ഷകേരളം-ജനകീയ മത്സ്യ കൃഷി 2022-23ന്റെ ഭാഗമായി രണ്ട് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർമാരെ താത്ക്കാലികമായി നിയമിക്കുന്നു. 

യോഗ്യതകൾ: സംസ്ഥാന കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ ബി.എഫ്.എസ്.സി, അംഗീകൃത സർവകലാശാലയിൽ നിന്നും അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നും സുവോളജിയിലോ ഫിഷറീസ് വിഷയങ്ങളിലോ ബിരുദാനന്തര ബിരുദവും സർക്കാർ വകുപ്പിലോ സ്ഥാപനങ്ങളിലോ അക്വാകൾച്ചർ സെക്ടറിൽ 3 വർഷത്തെ പ്രവർത്തി പരിചയവും.
പ്രായം: 20-56. ശമ്പളം :30000 രൂപ.

താത്പര്യമുള്ളവർ  പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 27ന് രാവിലെ 10ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ ഹാജരാകേണ്ടതാണ്. 
കൂടുതൽ വിവരങ്ങൾക്കായി 
ഫോൺ : 0484-2394476.

🆕 മെഡിക്കൽ ഓഫീസർ ഒഴിവ്
 
മൂവാറ്റുപുഴ ജനറൽ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി -അഡിക്ഷൻ സെന്ററിൽ  നിലവിലുള്ള മെഡിക്കൽ ഓഫീസർ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

മോഡേൺ മെഡിസിനിൽ ബിരുദമോ (എം.ബി.ബി.എസ്.) തത്തുല്യ യോഗ്യതയോ  സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദമോ ഉള്ള  ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 26 ന്  രാവിലെ 11ന്  എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേംമ്പറിൽ അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി 18- 41വയസ്സ്. 
ഫോൺ : 0484 2360802.

🆕 വാക്ക് - ഇൻ ഇന്റർവ്യു 31 ന്

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ലീഗൽ കൗൺസിലറെ (പാർട് ടൈം) നിയമിക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യു നടത്തും.

ഒരു ഒഴിവാണുള്ളത്. എൽ.എൽ.ബി.യും അഭിഭാഷക പരിചയവുമാണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായ പരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 10000 രൂപ. നിർദ്ദിഷ്ട യോഗ്യതയുളള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 31 ന് രാവിലെ 10.30 ന് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ; 0471 - 2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്

🆕 അധ്യാപക നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി.എസ്.സി നിയമനത്തിനായി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ ബാധകം. നിയമനം ലഭിക്കുന്നവർ ശനിയാഴ്ച ഉൾപ്പെടെ ഹോസ്റ്റലിൽ താമസിച്ച് വിദ്യാർഥികളെ പഠിപ്പിക്കണം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വെച്ച് ഒക്ടോബർ 26ന് രാവിലെ 10.30ന് നടത്തുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുവേണ്ടി രാവിലെ 9.30ന് എത്തിച്ചേരണം.

🆕 ക്ഷീരവികസന വകുപ്പില്‍ നിയമനം

സംസ്ഥാന ക്ഷീരവികസന വകുപ്പിലെ  കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിഭാഗത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ https://ift.tt/wOFsXjA വെബ്സൈറ്റോ സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ https://ift.tt/uG1omtV വെബ്സൈറ്റോ സന്ദര്‍ശിക്കുക.

🆕 പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്.

ശബരിമല മണ്ഡല പൂജ- മകര വിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും കരി മലയിലുമായി പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) തസ്തികകളിലേക്ക് ദിവസ വേതനത്തില്‍ നവംബര്‍ 15 മുതല്‍ ജനുവരി 21 വരെ സേവനത്തിനായി പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്.

നേഴ്സിംഗ് സൂപ്പര്‍ വൈസര്‍ -ഏഴ് ഒഴിവ് .
യോഗ്യതകള്‍ : അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്കും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ എ സി എല്‍ എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന.
നേഴ്സിംഗ് ഓഫീസര്‍ 70 ഒഴിവ്
അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക്  മുന്‍ഗണന.

താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍ : 7306391114

🆕 തീരമൈത്രി: മിഷൻ കോ-ഓർഡിനേറ്റർ നിയമനം

കോട്ടയം: മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനുമായി ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) തീരമൈത്രി പദ്ധതിയിൽ മിഷൻ കോ-ഓർഡിനേറ്ററെ നിയമിക്കുന്നു. കരാർ നിയമനമാണ്. എം.എസ്.ഡബ്ല്യൂ. (കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്) / എം.ബി.എ. (മാർക്കറ്റിംഗ്) ആണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ ആറിന് രാവിലെ 10ന് ബന്ധപ്പെട്ട രേഖകളും പകർപ്പുകളും സഹിതം കാരാപ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481 2566823.

🆕 വിവിധ തസ്തികകളിലേക്ക് നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ https://ift.tt/wOFsXjA വെബ്‌സൈറ്റോ സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ  https://ift.tt/uG1omtV വെബ്‌സൈറ്റോ സന്ദര്‍ശിക്കുക