വനിതകൾക്ക് മാത്രമായി നിരവധി ജോലി ഒഴിവുകൾ. - JobWalk.in

Post Top Ad

Thursday, October 19, 2023

വനിതകൾക്ക് മാത്രമായി നിരവധി ജോലി ഒഴിവുകൾ.

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിൽ ജോലി ഒഴിവ് 


വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക, ഷെയർ കൂടി ചെയ്യുക.

രാമവർമ്മപുരത്ത് പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് താഴെ പറയുന്ന ജോലി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.


🔹ഹൗസ് മാനേജർ,
 • സോഷ്യൽ വർക്കർ കം കേസ് വർക്കർ,
 • ഫുൾടൈം റസിഡന്റ് വാർഡൻ,
 • സെക്യൂരിറ്റി,
 • കുക്ക്,
 • ആയ,
 • ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,
 • ക്ലീനിങ് സ്റ്റാഫ്,
 • സൈക്യാട്രിസ്റ്റ്,
 • സ്പെഷ്യൽ എജ്യുക്കേറ്റർ,
 • നഴ്സിംഗ് സ്റ്റാഫ്,
 • ഫിസിയോതെറാപ്പിസ്റ്റ്,
 • ഒക്യുപേഷണൽ  തെറാപ്പിസ്റ്റ്
എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത പ്രവർത്തിപരിചയം വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 20 നകം വുമൺ ആന്റ് ചിൽഡ്രൻസ് ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ, രാമവർമ്മപുരം, തൃശ്ശൂർ 680631 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഫോൺ: 9495817696, 8594012517.

മറ്റു ജോലി ഒഴിവുകളും.

🆕 ട്രസ്റ്റി നിയമനം
മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ ശ്രീ തെച്ചിക്കോട് ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. ഒക്ടോബര്‍ 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസ്, പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസ്, https://ift.tt/26qnwVL  എന്നിവിടങ്ങളില്‍നിന്ന് ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777.

📓  ട്രസ്റ്റി നിയമനം
ആലത്തൂര്‍ താലൂക്കിലെ മൂലംങ്കോട് ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. ഒക്ടോബര്‍ 21 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ  ഓഫീസിലും https://ift.tt/26qnwVL ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ഫോണ്‍: 0491 2505777.