വിമാനത്താവളങ്ങളിൽ സെക്യൂരിറ്റി ജോലിക്ക് ആളുകളെ ആവിശ്യമുണ്ട് - JobWalk.in

Post Top Ad

Tuesday, October 31, 2023

വിമാനത്താവളങ്ങളിൽ സെക്യൂരിറ്റി ജോലിക്ക് ആളുകളെ ആവിശ്യമുണ്ട്

വിമാനത്താവളങ്ങളിലായി സെക്യൂരിറ്റി ജോലിക്ക് ആളെ വേണം: കോഴിക്കോട് ഉള്‍പ്പെടെ 436 ഒഴിവ്, ഇപ്പോള്‍ തന്നെ അപേക്ഷിക്കാം.


എയർപോർട്ട് അതോറിറ്റി കാർഗോ വിഭാഗത്തില്‍ സെക്യുരിറ്റിയായി ജോലി ചെയ്യാന്‍ അവസരം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡയറി സ്ഥാപനമായ എ എ ഐ കാർഗോ ലോജിസ്റ്റിക്സ് ആന്‍ഡ് അലൈഡ് സർവ്വീസ് കമ്പനിയില്‍ അസിസ്റ്റന്റ് (സെക്യുരിറ്റി) വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 436 ഒഴിവുണ്ട്. മൂന്ന് വർഷത്തേക്കാണ് കരാർ നിയമനമെങ്കിലും ആവശ്യമെങ്കില്‍ നീട്ടി നല്‍കും.

കോഴിക്കോട്, ചെന്നൈ, കൊല്‍ക്കത്ത, ഗോവ, വാരണാസി, ശ്രീനഗർ, വഡോദര, തിരുപ്പതി, വിസാഗ്, മധുര, ട്രിച്ചി, റായ്പൂർ, റാഞ്ചി, ഭുവനേഷ്വർ, പോർട്ട് ബ്ലെയർ, അഗർത്തല, ഗ്വാളിയോർ, അമൃത്സർ, പൂണൈ, ഇന്‍ഡോർ, സൂറത്ത് എന്നിവിടങ്ങളിലായിരിക്കും നിയമനം. 60 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. എസ് സി, എസ് ടി ക്കാർക്ക് 55 ശതമാനം മാർക്ക് മതി.

ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക അറിവുകള്‍ ഉണ്ടായിരിക്കണം. ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്ഞാനം അഭികാമ്യമാണ്. ആദ്യവർഷം 21500 രൂപയും തുടർന്നുള്ള വർഷങ്ങളില്‍ 500 രൂപ വീതം വർധിപ്പിച്ച് നല്‍കും. 27 വയസ്സാണ് പ്രായ പരിധി. ഉയർന്ന പ്രായപരിധിയില്‍ എസ് സി, എസ് ടി ക്കാർക്ക് അഞ്ച് വർഷത്തേയും ഒ ബി സി ക്കാർക്ക് മൂന്നു വർഷത്തേയും ഇളവുണ്ട്. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. അവസാന തിയതി നവംബർ 11. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aaiclas.aero എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

പത്തനംതിട്ടയില്‍ സെക്യുരിറ്റി ജോലി 

വനിതാ ശിശു വികസന വകുപ്പ് - പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 11: 30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 35 മുതല്‍ 55 വരെ. ഹോണറേറിയം 12000 രൂപ. പ്രവര്‍ത്തി സമയം 24 മണിക്കൂര്‍ ( ഷിഫ്റ്റ് അടിസ്ഥാനത്തില്‍).യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. സെക്യൂരിറ്റി ജോലിയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കായിക ക്ഷമത അഭിലഷണീയം.