നാട്ടിലെ ജോലി ഒഴിവുകൾ, വീടിന് അടുത്തുള്ള സ്ഥാപനങ്ങളിൽ ജോലി നേടാം - JobWalk.in

Post Top Ad

Wednesday, October 25, 2023

നാട്ടിലെ ജോലി ഒഴിവുകൾ, വീടിന് അടുത്തുള്ള സ്ഥാപനങ്ങളിൽ ജോലി നേടാം

കേരളത്തിലെ വിവിധ ജില്ലകളിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ അറിയാം


കേരളത്തിലെ വിവിധ ജില്ലകളിലെ ചെറിയ, വലിയ ജോലി ഒഴിവുകൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

🔺പാളയത്തെ ഡിജിറ്റൽ പ്രസ്സിലേക്ക് ഗ്രാഫിക് ഡിസൈനർ, ഡി.ടി. പി. കംപ്യൂട്ടർ ഓപ്പറേറ്റർ എന്നി വരെ ആവശ്യമുണ്ട്. ശമ്പളം: 15,000-25,000 രൂപ, ഇ-മെയിൽ: info@digitalhouse.in

🔺മുളമൂട്ടിൽ ഗ്രൂപ്പിലേക്ക് അക്കൗണ്ടന്റിനിന്നെ ആവശ്യമുണ്ട് . അഞ്ചുവർഷത്തെ പ്രവൃത്തിപ രിചയം. ജി.എസ്.ടി. ഫയലിങ്, ബാലൻസ് ഷീറ്റ് തയ്യാറാക്കൽ എന്നിവ അറിയണം. ശമ്പളം: 22,000 രൂപ. താമസസൗകര്യ മുണ്ട്. സി.വി. അയക്കുക: hr@ mulamoottilgroup.com

🔺തൃപ്പൂണിത്തുറ വിനയ് ഫാർമ മെഡിസിൻ കമ്പനിയിലേക്ക് സെയിൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. ശമ്പളം: 48,000 രൂപ. ആദ്യ അഞ്ചുമാസം പ്രൊബേഷൻ, ഈ കാലയളവിൽ ശമ്പളം 18,000 രൂപ. 

🔺അയ്യന്തോൾ വിവേക് കൺസൾ ട്ടന്റ്സിലേക്ക് ഓട്ടോകാഡ് ഡ്രാ ഫ്റ്ററെ (പെൺ) ആവശ്യമുണ്ട്. യോഗ്യത: ആർക്കിടെക്ചറൽ സ്ട്രക്ചറൽ ഡിപ്ലോമ/ ബി. ടെക്. സിവിൽ, ഒന്നരവർഷ ത്തെ പരിചയം. ഇ-മെയിൽ: er.vivekck@gmail.com

🔺കൊടുങ്ങല്ലൂർ ഹീറോ ഷോറൂ മിലേക്ക് സർവീസ് മാനേജർ, സർവീസ് അഡ്വൈസർ, മെക്കാനിക്, വാട്ടർ വാഷ് സ്റ്റാഫ്, സെയിൽസ് എക്സിക്യുട്ടീവ്, സ്പെയർ പാർട്സ് ഇൻചാർജ് എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: kalyanmotorsinfo@gmail.com

🔺കേരള സർവകലാശാല എംപ്ലോ യ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്ര വർത്തിക്കുന്ന മോഡൽ കരിയർ സെന്ററിൽ സൗജന്യ പ്ലേസ്മെ -ന്റ് ഡ്രൈവ് നടത്തുന്നു. ഒക്ടോ ബർ 28-ന് രാവിലെ 10-നാണ് ഡ്രൈവ്. ബി.ടെക്/ബി.സി.എ./ എം.സി.എ./എസ്.എസ്.എൽ.സി./ പ്ലസ്ടു /ബിരുദം യോഗ്യതയുള്ള വർക്ക്  എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 0471-2304577 അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി: ഒക്ടോബർ 27 ഉച്ചയ്ക്ക് ഒരുമണി.

🔹വാക്ക് - ഇൻ ഇൻർ 31 ന്

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് ലീഗൽ കൗൺസിലറെ (പാർട് ടൈം) നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുളളത്. എൽ.എൽ.ബി.യും അഭിഭാഷക പരിചയവുമാണ് യോഗ്യത.

പ്രായം 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായ പരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 10000 രൂപ.

നിർദ്ദിഷ്ട യോഗ്യതയുളള സ്ത്രീ ഉദ്യോഗാർഥികൾ വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 31 ന് രാവിലെ 10.30 ന് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ; 0471 - 2348666.

🔹അങ്കണവാടി വർക്കർ ഹെൽപ്പർ നിയമനം

പത്തനംതിട്ട : വനിതാ ശിശു വികസന വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ സ്ഥിരം വർക്കർമാരെയും ഹെൽപ്പർമാരെയും നിയമിക്കുന്നു. 18 നും 46 നും ഇടയിൽ പ്രായമുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കുന്നതാണ്.
 പൂരിപ്പിച്ച അപേക്ഷകൾ കോന്നി ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ശിശു വികസനപദ്ധതി ആഫീസർ, ശിശുവികസന പദ്ധതി ഓഫീസ് കോന്നി, കോന്നി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ഇളകൊളളൂർ പി.ഒ., കോന്നി, 689691. എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി നവംബർ 10.കൂടുതൽ വിവരങ്ങൾക്ക് 9446220488, 9447331685.

🔹വർക്കർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജില്ലയിൽ ഐ.സി.ഡി.എസ് പട്ടണക്കാട് പ്രോജെക്ട് പരിധിയിൽ വരുന്ന എഴുപുന്ന, തുറവൂർ എന്നീ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ വർക്കർ തസ്തികകളിൽ നിലവിലുളള ഒഴിവുകളിലേക്ക് പഞ്ചായത്തുകളിൽ സ്ഥിരതാമസമുളള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രായം 18-46 വയസ്സ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവർക്ക് പ്രായത്തിൽ നിയമാനുസൃത ഇളവുണ്ടാകുന്നതാണ്.

അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ പട്ടണക്കാട് ഐസിഡിഎസ് പ്രോജെക്ട് ഓഫീസിൽ നവംബർ 8 വൈകുന്നേരം 4 വരെ സ്വീകരിക്കും. നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുളളവർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല. വിശദ വിവരങ്ങൾക്ക് പ്രോജെക് ഓഫീസുമായി ബന്ധപ്പെടണം.

🔹പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഒഴിവ്

എറണാകുളം ജില്ലയിൽ സുഭിക്ഷകേരളം ജനകീയ മത്സ്യ കൃഷി 2022- 23ന്റെ ഭാഗമായി 2 പ്രൊജക്റ്റ് കോ-ഓർഡിനേറ്റർമാരെ താത്ക്കാലികമായി നിയമിക്കുന്നു.

യോഗ്യതകൾ: സംസ്ഥാന കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് യൂണിവേഴ്സിറ്റി യിൽ നിന്നോ BFSC, അംഗീകൃത സർവകലാശാലയിൽ നിന്നും അക്വാ കൾച്ചറിൽ ബിരുദാനന്തര | ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നും സുവോളജിയിലോ ഫിഷറീസ് വിഷയങ്ങളിലോ ബിരുദാനന്തര ബിരുദവും സർക്കാർ വകുപ്പിലോ സ്ഥാപനങ്ങളിലോ അക്വാകൾച്ചർ സെക്ടറിൽ 3 വർഷത്തെ പ്രവർത്തി പരിചയവും.
പ്രായം: 20-56. ശമ്പളം 30000 രൂപ.

താത്പര്യമുളളവർ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 27ന് രാവിലെ 10ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി
ഫോൺ : 0484-2394476.

🔹 നിയമനം നടത്തുന്നു

കോഴിക്കോട് കോർപ്പറേഷനിലെ മൊകവൂർ, കുണ്ടൂപറമ്പ്, കരുവിശ്ശേരി പകൽ വീടുകളിലേയ്ക്ക് കെയർടേക്കർ, കുക്ക് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.

കെയർടേക്കർ യോഗ്യത : പ്രീഡിഗ്രി/പ്ലസ്. ജെറിയാട്രിക് കൌൺസിലിങ്ങ് അധിക യോഗ്യത.
 പ്രായപരിധി 18 - 46 വയസ്സ്.

കുക്ക് യോഗ്യത : എസ്.എസ്.എൽ.സിയും പ്രവൃത്തി പരിചയവും പ്രായപരിധി 18 - 46 വയസ്സ്. താൽപര്യമുളളവർ ഒക്ടോബർ 26 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. | ഫോൺ : 0495 2461197.

🔹 അധ്യാപക ഒഴിവ്

തൃശ്ശൂർ : പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ 2023 - 24 അധ്യയന വർഷത്തിൽ സുവോളജി, ബോട്ടണി വിഷയങ്ങളിലേക്കുളള അതിഥി അധ്യാപകരുടെ അഭിമുഖം ഒക്ടോബർ 26 ന് നടക്കും. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ പ്രമാണം സഹിതം ഹാജരാകണം. ഇവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും.

രാവിലെ 10 ന് സുവോളജി വിഷയത്തിന്റെയും 11.30 ന് ബോട്ടണി വിഷയത്തിന്റെയും കൂടിക്കാഴ്ച നടക്കും. ഫോൺ: 0466 221 2223.

🔹 അപേക്ഷ ക്ഷണിച്ചു

എറണാകുളം ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിൽ ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 28 നകം യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

ഏഴാം ക്ലാസ്സ് പാസ്സ്, സാധുവായ എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ്, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് സമുദായക്കാരെയും ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.  ഫോൺ: 0484 2422458