സർവകലാശാലകളിൽ ജോലി ഒഴിവ്, വിവിധ ജില്ലകളിൽ ജോലി അവസരം - JobWalk.in

Post Top Ad

Wednesday, October 11, 2023

സർവകലാശാലകളിൽ ജോലി ഒഴിവ്, വിവിധ ജില്ലകളിൽ ജോലി അവസരം

കേരളത്തിലെ വിവിധ ജില്ലാ സർവകലാശാലകളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ 


 കേന്ദ്ര സർവകലാശാല

🔹ലൈബ്രറി ട്രെയിനി ഒഴിവ്-7. കരാർ നിയമനം.
സ്റ്റൈപൻഡ്: 12,000 രൂപ.
യോഗ്യത: മാസ്റ്റർ ഓഫ് ലൈബ്രറി & ഇൻഫർമേഷൻ സയൻസസ്, കംപ്യൂട്ടർ പരിജ്ഞാനം. സ്സിൽ ടെസ്റ്റിന്റെയും പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സ്സിൽ & പ്രാക്ടിക്കൽ ടെസ്റ്റ് തീയതി ഒക്ടോബർ 10. സമയം 10:30 am.

🔹ഗസ്റ്റ് ഫാക്കൽട്ടി മാത്തമാറ്റിക്സ്)
ഒഴിവ് 1 (ഒ.ബി.സി.),
ശമ്പളം: ഒരു ലക്ചറിന് 1,500 രൂപ, മാസം പരമാവധി 50,000 രൂപ). യോഗ്യത: 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം. നെറ്റ് പിഎച്ച്.ഡി. തത്തുല്യം. അഭിമുഖത്തിയതി ഒക്ടോ 12.സമയം 11 am

റിസർച്ച് സ്റ്റാഫ്
ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് സ്റ്റാഫുകളുടെ 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താത്കാലികാടിസ്ഥാനത്തിലായിക്കും നിയമനം.

🔹റിസർച്ച് അസോസിയേറ്റ്: ഒഴിവ് 1
 ശമ്പളം 40000 രൂപ, യോഗ്യത: 55 ശതമാനം മാർക്കോടെ സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം. പിഎച്ച്.ഡി. പ്രവൃത്തിപരിചയം.
പ്രായം: 32 കവിയരുത്.

🔹റിസർച്ച് അസിസ്റ്റന്റ്: ഒഴിവ് 1,
ശമ്പളം: 32,000 രൂപ.
യോഗ്യത: 55 ശതമാനം മാർക്കോടെ സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം, നെറ്റ് എം.ഫിൽ/ പിഎച്ച്.ഡി. പ്രവൃത്തിപരിചയം.
പ്രായം: 32 കവിയരുത്.

🔹ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ: ഒഴിവ്-4.
ശമ്പളം: 30,000 രൂപ, യോഗ്യത: 55 ശതമാനം മാർക്കോടെ സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം, പ്രവൃത്തിപരിചയം. പ്രായം: 28 കവിയരുത്.

അപേക്ഷ ഓൺലൈൻ ഗൂഗിൾ ഫോം മുഖേന ഒക്ടോബർ 15-ന് മുൻപായി അപേക്ഷ സമർപ്പിക്കണം. അഭിമുഖം ഒക്ടോബർ 16-ന് നടത്തും
വെബ്സൈറ്റ് : www.cukerala.ac.in

എം.ജി.യിൽ 56 അധ്യാപകർ വെബ്സൈറ്റ്: www.mgu.ac.in

മഹാത്മാഗാന്ധി സർവകലാശാലാ അധ്യാപകതസ്തികകളിലെ 56 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലാണ് അവസരം.

അസിസ്റ്റന്റ് പ്രൊഫസർ

(കരാർ നിയമനം) ഒഴിവ് 30, വിഷയങ്ങളും ഒഴിവുകളുടെ എണ്ണവും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേണിങ്-4 സോഷ്യൽ വർക്ക് ഫോർ ഡിസബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ 2, ബയോഫിസിക്സ് -1, മൈക്രോ ബയോളജി/ബയോടെക്നോളജി 1, ബയോകെ മിസ്ട്രി 1, ഇനോർഗാനിക് കെമിസ്ട്രി 2 കംപ്യൂട്ടർ സയൻസസ് 3, സ്റ്റാറ്റിസ്റ്റിക്സ് (സ്കൂൾ ഓഫ് ഡേറ്റാ അനലറ്റിക്സ്)-2, ഫുഡ് മൈക്രോബയോളജി ഫുഡ് ടെക്നോളജി 2 മാനേജ്മെന്റ് ലോ 1, മാത്തമാറ്റിക്സ് 1. സ്റ്റാറ്റിസ്റ്റിക്സ് -2, ഫിസിക്സ് നാനോസയൻസ് & നാനോടെക്നോളജി 3, ഫിസിക്കൽ എജുക്കേഷൻ -1, ആന്ത്രോപ്പോളജി/ഹിസ്റ്ററി 3, ഡേറ്റ് & മീഡിയ അനാ ലിസിസ് ഫോർ ടൂറിസം ഡെസ്റ്റിനേഷൻ ജ്യോഗ്രഫി സർവീസ് ഓപ്പറേഷൻസ് മാനേജ്മെന്റ് ടൂറിസം ഇന്ന വേഷൻ മാനേജ്മെന്റ് 1സംവരണ ക്രമമറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക.

ശമ്പളം: യു.ജി.സി. യോഗ്യതയുള്ളവർക്ക് പ്രതി ദിനം 1,750 രൂപ (മാസം പരമാവധി 43,750 രൂപ). മറ്റുള്ളവർക്ക് പ്രതിദിനം 1,600 രൂപ മാസം പരമാവധി 40,000 രൂപ).

യോഗ്യത: യു.ജി.സി. ചട്ടപ്രകാരം.
പ്രായം: 70 വയസ്സ് കവിയരുത്. അപേക്ഷ പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സാധാരണ തപാലിൽ അയക്കണം. വിലാസം വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി ഒക്ടോബർ 10 (4.30 PM)

ഫാക്കൽറ്റി (റെഗുലർ)

അസിസ്റ്റന്റ് പ്രൊഫസർ: ഒഴിവ് 15

വിഷയങ്ങളും ഒഴിവുകളുടെ എണ്ണവും തിയററ്റിക്കൽ കെമിസ്ട്രി 1, ഓർഗാനിക് കെമിസ്ട്രി 1, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ 1, ലോ-1, സോഷ്യൽ വർക്ക് 1. സോഷ്യൽ വർക്ക് (MASWDS &AMSW with RCI Qualification)-1, സൈക്കോളജി-1, ഇന്റർ നാഷണൽ റിലേഷൻസ് ആൻഡ് ഏരിയസ്റ്റഡിസ് 1, ഫിലോസഫി ഓഫ് സോഷ്യൽ സയൻസ് മോഡേൺ ഹിസ്റ്ററി/എാഗ്രഫിക് ഹിസ്റ്ററി-1, സോഷ്യൽ തിയറി ഹിസ്റ്റോറിക്കൽ സോഷ്യോളജി ആർക്കിയോളജി മോഡേൺ ഹിസ്റ്ററി-1, ബയോകെമിസ്ട്രി 1, ബയോഫിസിക്സ് 1, തിയററ്റിക്കൽ ഫിസിക്സ് 1, മെറ്റിരിയൽസ് സയൻസ്-1 മാനേജ്മെന്റ് 1.

സംവരണക്രമമറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക. ശമ്പളം: അക്കാദമിക് ലെവൽ 10, റാഷണലൈസ്ഡ് എൻട്രി പേ 57,700 രൂപ.
യോഗ്യത: യു.ജി.സി. ചട്ടപ്രകാരം. പ്രായം: 50 വയസ്സ് കവിയരുത് (സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

അസോസിയേറ്റ് പ്രൊഫസർ:

ഒഴിവ് 6. വിഷയങ്ങളും ഒഴിവുകളുടെ എണ്ണവും. എജുക്കേഷൻ 1, കെമിസ്ട്രി 1, ഫിസിക്സ് 1, ടൂറിസം മാനേജ്മെന്റ് ടൂറിസം അഡ്മിനിസ്ട്രേഷൻ ടൂറിസം & ട്രാവൽ മാനേജ്മെന്റ് മാനേജ്മെന്റ് ഇൻ ഹോസ്പിറ്റാലിറ്റി എം.ബി.എ. (ടൂറിസം & ട്രാവൽ മാനേജ്മെന്റ്), എം. ബി.എ. (ടൂറിസം & ഹോസ്പിറ്റാലിറ്റി) 1, ഡിസ്റ്റൻസ് എജുക്കേഷൻ -1, എൻവയൺമെന്റ് മാനേജ്മെന്റ് എൻവയൺമെന്റ് സയൻസ് & മാനേജ്മെന്റ്/എൻവ യൺമെന്റ് സയൻസ് & ഡിസാസ്റ്റർ മാനേജ്മെ ന്റ് എൻവയൺമെന്റ് സയൻസ്-1. സംവരണക്രമ മറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക. ശമ്പളം അക്കാദമിക് ലെവൽ 134, റാഷണലൈസ്ഡ് എൻട്രി 
പേ-1,31,400 രൂപ.
യോഗ്യത: യു.ജി.സി. ചട്ടപ്രകാരം. പ്രായപരിധിയില്ല.

പ്രൊഫസർ ഒഴിവ്: 5 വിഷയങ്ങളും ഒഴിവുകളുടെ  എണ്ണവും:

ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ-1,
കംപ്യൂട്ടർ സയൻസ്-1. ഡിസ്റ്റൻസ് എജുക്കേഷൻ 1, മൈക്രോബയോളജി/ബയോകെമിസ്ട്രി/ബയോ ടെക്നോളജി-1, ഇന്റർനാഷണൽ റിലേഷൻസ് & പൊളിറ്റിക്സ് 1. സംവരണക്രമമറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക.
ശമ്പളം: അക്കാദമിക് ലെവൽ
14, റാഷണലൈസ്ഡ് എൻട്രി പേ-1,44,200 രൂപ. യോഗ്യത: യു.ജി.സി. ചട്ടപ്രകാരം പ്രായപരിധിയില്ല.

അപേക്ഷ : https://ift.tt/JjUs5vL. ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഒക്ടോബർ 31-ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ രണ്ട് ഹാർഡ് കോപ്പിയും അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നവംബർ അഞ്ചിനുമുൻപായി തപാലിലും സമർപ്പിക്കണം. വിലാസം വെബ്സൈറ്റിൽ ലഭിക്കും.

📓 വെറ്ററിനറി

സ്റ്റൈപ്പൻഡറി ട്രെയിനി, ഒഴിവ് 16
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഡെയറി പ്ലാന്റിൽ സ്റ്റൈപ്പൻഡറി പരിശീലനത്തിന് അവസരം. ആകെ 16 ഒഴിവുണ്ട്. അഭിമുഖത്തിയതി. ഒക്ടോബർ 10.
സമയം: 9.30 AM,

പരിശീലനപരിപാടികൾ

🔹ഓപ്പറേഷൻ & മെയിൽ നൻസ് ഓഫ് ഡെയറി മെഷിനറീസ്, ഒഴിവ് 4. സ്റ്റൈപ്പൻഡ്: 5,500 രൂപ.

യോഗ്യത: റഫ്രിജറേഷൻ ഇലക്ട്രിക്കൽ ട്രേഡുകളിൽ ഐ.ടി.ഐ/വി.എച്ച്.എസ്.ഇ എന്നിവയിൽ ഏതെങ്കിലും പാസായവർ.

🔹 ഇൻസ്ട്രമെന്റെഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ 

ഒഴിവ് -2.സ്റ്റേപന്റ് : 6,000 യോഗ്യത കെമിസ്ട്രി മൈക്രോബയോളജി/ബയോടെക്നോളജി ഫുഡ് സയൻസ് ടെക്നോളജി എന്നിവയിൽ ബിരുദം.

🔹പാലുത്പന്ന നിർമാണവും ഗുണനിയന്ത്രണവും: ഒഴിവ്-2, സ്റ്റൈപ്പൻഡ്: 5,500 രൂപ. യോഗ്യത: വി.എ ച്ച്.എസ്.ഇ. (ഡെയറി ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് (ഹസ്ബൻഡ്രി) 2020, 2021, 2022 വർഷങ്ങളിൽ പാസായവർ.

🔹ഡെയറി പ്ലാന്റിലെ ശുചിത്വമുറികളും പാൽസം സ്കരണവും (ഹെൽപ്പർ): ഒഴിവ് 8
സ്റ്റൈപ്പൻഡ് 4,500 രൂപ, യോഗ്യത: പത്താംക്ലാസ് പൂർത്തിയാക്കി യിരിക്കണം. പാസായിരിക്കണമെന്ന് നിബന്ധനയില്ല.
വെബ്സൈറ്റ്: www.kvasu.ac.in

📓 കുസാറ്റ്

പ്ലoമ്പർ ഒഴിവ് ഒഴിവ് 3.
ശമ്പളം: 20,065 രൂപ. യോഗ്യത, പ്ലംബർ ട്രേഡിൽ എൻ.ടി.സി. പ്രായം: 18-36 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31. ഓൺലൈൻ അപേക്ഷ യുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും തപാലിൽ സ്വീകരിക്കുന്ന തിയതി നവംബർ 7.

അസിസ്റ്റന്റ് മേട്രൺ

വനിതകൾക്കാണ് അവസരം.
ഒഴിവ് 1. ശമ്പളം 24740 രൂപ.
യോഗ്യത: ബാച്ചിലർ ബിരുദം.
പ്രായം: 30-55. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31, ഓൺലൈൻ അപേക്ഷ യുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും തപാലിൽ സ്വീകരിക്കുന്നതീയതി: നവംബർ 7,

ഓവർസിയർ (സിവിൽ)

ഒഴിവ്-3. ശമ്പളം: 21,175 രൂപ. യോഗ്യത: സിവിൽ എൻജിനീയറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമ അല്ലെ ങ്കിൽ എസ്.എസ്.എൽ.സിയും കേരള ഗവ. സർട്ടി ഫിക്കറ്റ് (ദ്വിവത്സര കോഴ്സ്)/ ഇൻഡസ്ട്രിയൽ ടെ യിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, സെന്റർ എന്നിവയിലെ 18 മാസത്തെ കോഴ്സിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡിൽ (6 മാസത്തെ പ്രാക്ടിക്കൽ ട്രെയിനിങ് നിർബന്ധം ഡിപ്ലോമ. പ്രായം: 18-36 (സംവരണവിഭാഗക്കാർ ക്ക് നിയമാനുസൃത ഇളവ് ലഭിക്കും), ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോ ബർ 31. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും തപാലിൽ സ്വീകരിക്കുന്നതിയതി നവംബർ 10,

അസിസ്റ്റന്റ് പ്രൊഫസർ
ദീൻദയാൽ ഉപാധ്യായ് കൗശൽ കേന്ദ്രയിലാണ് അവസരം.
കരാർ നിയമനം.

ഒഴിവുള്ള വിഷയങ്ങൾ:
മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഡെവല പ്മെന്റ് -1, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് 1, ബിസിനസ് പ്രോസസ്.
ശമ്പളം: പിഎച്ച്.ഡിയു ള്ളവർക്ക് 42,000 രൂപ. മറ്റുള്ളവർക്ക് 40,000 രൂപ. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 5, ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാനതീയതി: നവംബർ 13.
acuniamu: www.cusat.ac.in

📓 കാലിക്കറ്റ്


അസിസ്റ്റന്റ് പ്രൊഫസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിൽ ഫിസിക്കൽ സയൻസ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരൊഴിവ്.
കരാർ നിയമനം. ശമ്പളം: പിഎച്ച്.ഡിയുള്ളവർ ക്ക് 31,000 രൂപ, നെറ്റ് യോഗ്യത നേടിയവർക്ക് 30,000 രൂപ.

യോഗ്യത: 55 ശതമാനം മാർക്കോടെ ഫിസിക്സ് കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദം. 55 ശതമാനം മാർക്കോടെ എം.എഡ്, അനുബന്ധ വിഷയത്തിൽ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് അല്ലെങ്കിൽ പിഎച്ച്.ഡി. നേടിയിരിക്കണം. പ്രായം: 64 കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13.

പ്രോജക്ട് അസിസ്റ്റന്റ്

ബോട്ടണി വകുപ്പിൽ ഗവേഷണ പ്രോജക്ടിലാണ് അവസരം. ഒഴിവ് 1. നിയമന കാലാവധി 3 വർഷം. ഫെലോഷിപ്പ്: 19,000 രൂപ.
യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബോട്ടണി ബിരുദം. പ്രായം: 36 കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബർ 16.

ഫിനാൻസ് ഓഫീസർ

ശമ്പളം: 37,400-67,000 രൂപ + 10,000 രൂപ (AGP) യോഗ്യത: ഫസ്റ്റ് സെക്കൻഡ് ക്ലാസ് യൂണിവേഴ്സിറ്റി ബിരുദം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട ന്സ് ഓഫ് ഇന്ത്യ അസോസിയേറ്റ് മെമ്പർ ഫെലോ ആയിരിക്കണം. അനുബന്ധ മേഖലയിൽ കുറഞ്ഞത് 5 വർഷ പ്രവൃത്തിപരിചയം. പ്രായം: 40 കവിയരുത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25. ഹാർഡ് കോപ്പിയും അനുബന്ധ രേഖകളും തപാലിൽ സ്വീകരിക്കുന്ന അവസാ നതീയതി നവംബർ 4.
വെബ്സൈറ്റ് : www.uoc.ac.in

📓 ഡിജിറ്റൽ 

🔹റിസർച്ച് അസിസ്റ്റന്റ്

സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസിലാണ് അവസരം. 
ഒഴിവ് 1. ശമ്പളം: 20,000 രൂപ. യോഗ്യത: എം.എസ്സി. കെമിസ്ട്രി/ കംപ്യൂട്ടേഷണൽ കെമിസ്ട്രി ബയോകെമിസ്ട്രി ബയോടെക്നോളജി ബയോഇൻഫോർമാറ്റിക്സ്/ എം.ടെക്. ബയോടെക്ളജി അനുബന്ധ മേഖലയിൽ പ്രവൃത്തിപരിചയം.
പ്രായം: 30 കവിയരുത് (സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 14
വെബ്സൈറ്റ്: www.duk.ac.in

📓 അഗ്രിക്കൾച്ചർ

സ്റ്റുഡന്റ് കൗൺസിലർ

വയനാട് അമ്പലവയലിലെ കാർഷിക കോളേജിൽ പാർട്ട് ടൈം സ്റ്റുഡന്റ് കൗൺസിലറുടെ ഒഴിവ്, ശമ്പളം: 22,000 രൂപ.
യോഗ്യത: എം.എസ്സി. എം.എ. സൈക്കോളജി. പ്രവൃത്തിപരിചയം. വാക്ക് ഇൻ ഇന്റർ തീയതി ഒക്ടോബർ 17, സമയം: 11 am.
വെബ്സൈറ്റ്: www.kau.in

📓 ഓപ്പൺ യൂണിവേഴ്സിറ്റി

കംപ്യൂട്ടർ അസിസ്റ്റന്റ്
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്.

എൻ.സി.എ. വിജ്ഞാപനം മുസ്ലിം വിഭാഗക്കാർക്കാണ് അവസരം.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യത: പ്ലസ് ടു പ്രീഡിഗ്രി. ഡേറ്റ പ്രോസസിങ് സർട്ടിഫിക്കേഷൻ, ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാ നതീയതി ഒക്ടോബർ 13,
വെബ്സൈറ്റ് : www.sgouacin