കൊച്ചിൻ ഷിപ്പ്‌യാർഡിൽ 145 തൊഴിൽ അവസരങ്ങൾ, ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cochin Shipyard Limited (CSL) ഇപ്പോള്‍ Graduate Apprentice, Technician (Diploma) Apprentice തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി , ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക്Graduate Apprentice, Technician (Diploma) Apprentice പോസ്റ്റുകളിലായി മൊത്തം 145 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 11 മുതല്‍ 2023 ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം
എറണാകുളത്ത് സ്ഥിതി ചെയ്യുന്ന കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ തൊഴിൽ അവസരങ്ങൾ. ഗ്രാജ്വേറ്റ്/ടെക്‌നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. 145 ഒഴിവുകളാണ് നിലവിൽ ഉള്ളത്. ഔദ്യോഗിക വെബ്സൈറ്റിലാണ് നോട്ടിഫിക്കേഷൻ നൽകിയിട്ടുള്ളത്. ഓൺലൈനായിട്ടാണ് ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടത്.
ഒഴിവുകൾ ചുവടെ
ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്/മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സ് &
കമ്മ്യൂണിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/നേവൽ ആർക്കിടെക്ചർ & ഷിപ്പ് ബിൽഡിംഗ്/കൊമേഴ്സ്യൽ പ്രാക്ടീസ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്കാണ് തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ നിയമിക്കുക. അപേക്ഷ നൽകാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഒക്ടോബർ 31 ന് മുൻപ് തന്നെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
മുകളിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് അതത് വിഷയങ്ങൾക്ക് നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. ഗ്രാജുവേറ്റ് അപ്രന്റിസ് പോസ്റ്റിലേക്ക് 75 ഒഴിവുകളും ടെക്നീഷ്യൻ (ഡിപ്ലോമ) തസ്തികയിലേക്ക് 70 ഒഴിവുകളുമാണ് ഉള്ളത്.
ഗ്രാജ്വേറ്റ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകാരമുള്ള യൂണിവേഴ്സിറ്റിയുടെ കീഴിലുളള എൻജിനീയറിങ്ങിലോ ടെക്നോളജിയിലോ ബിരുദം ഉണ്ടായിരിക്കണം.
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ് അപേക്ഷ നൽകുന്നവർക്ക് ഏതെങ്കിലും സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്റ്റേറ്റ് കൗൺസിലോ ബോർഡ് ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷനോ നൽകുന്ന എഞ്ജിനീയറിങ്/ ടെക്‌നോളജി ഡിപ്ലോമ ഉണ്ടായിരിക്കണം. ഇതിന് തത്തുല്യമായ സംസ്ഥാന സർക്കാർ/ കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാവുന്നതാണ്.
ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 12000 രൂപയും ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 10,200 രൂപയും ലഭിക്കുന്നതാണ്. അപ്രന്റീസ് ഒഴിവുകളിലേക്ക് ആയതു കൊണ്ട് തന്നെ സ്റ്റൈപ്പന്റ് ഇനത്തിലാണ് പ്രതിമാസ ശമ്പളം ലഭിക്കുക. അപ്രന്റീസ് പോർട്ടലിൽ രെജിസ്റ്റർ ചെയ്താണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.