വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജോലി നേടാം - JobWalk.in

Post Top Ad

Friday, May 6, 2022

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജോലി നേടാം


പത്താം ക്ലാസ്സ് യോഗ്യത  വനിതാ ശിശു വികസന വകുപ്പിന് കീഴിൽ നിയമനം നടത്തുന്നു.

കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

മൾട്ടി ടാസ്കിംഗ്  ജോലിക്കാരെ ആവശ്യമുണ്ട് 

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എന്റെ കൂട്, വൺഡേ ഹോം എന്നീ സ്ഥാപനങ്ങളിലെ മൾട്ടി ടാസ്കിംഗ് ജീവനക്കാരുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസമാക്കിയ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം

രാത്രികാലങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്നതിന് സന്നദ്ധയായിരിക്കണം.

അധിക യോഗ്യതയുള്ളവർ, പ്രവൃത്തി പരിചയമുള്ളവർ, വകുപ്പിന് കീഴിലുള്ള ഹോമുകളിൽ താമസിക്കുന്നവർ എന്നിവർക്ക് മുൻഗണന. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം അപേക്ഷകൾ മെയ് 13 ന് മുൻപായി ലഭിക്കത്തക്ക വിധം അയക്കണമെന്ന് ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസർ അറിയിച്ചു.

ജില്ലാ വനിതാ ശിശു വികസന ഓഫീസ്, വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര, തുരുവനന്തപുരം. (വിലാസം)

ഫോൺ നമ്പർ-- 0471 296 9101