വൊളന്റിയർമാരെ നിയമിക്കുന്നു, - JobWalk.in

Post Top Ad

Monday, May 30, 2022

വൊളന്റിയർമാരെ നിയമിക്കുന്നു,


179 ദിവസത്തേയ്ക്ക് വൊളന്റിയർമാരെ നിയമിക്കുന്നു. പ്രതിദിനം 631 രൂപ 

Kerala ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ, നാട്ടിക ഓഫീസിൽ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി 
179 ദിവസത്തേയ്ക്ക് വൊളന്റിയർമാരെ നിയമിക്കുന്നു. പ്രതിദിനം 631 രൂപയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂൺ 3ന് രാവിലെ 11 മണി മുതൽ 3 മണി വരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്ട് ഡിവിഷൻ, എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ഹാജരാകണം. 

നിയമനം ജൽ ജീവൻ മിഷൻ പ്രവർത്തികൾക്ക് വേണ്ടിയുള്ളതും താൽക്കാലികവുമാണ്.
യോഗ്യത: സിവിൽ എൻജിനീയറിംഗിൽ ബി.ടെക്, ഡിപ്ലോമ സിവിൽ, ഐ.ടി.ഐ. സിവിൽ ഇവയിൽ ഏതെങ്കിലും ഒന്നും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.

സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്

ജനറല്‍ ആശുപത്രി കാസര്‍കോട് വികസന സമിതിക്ക് കീഴില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഒഴിവുണ്ട്. യോഗ്യത ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. ജോലിയില്‍ മുന്‍പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 2ന് രാവിലെ 11ന് കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04994 230080.