അദ്ധ്യാപകൻ,അദ്ധ്യാപിക ഒഴിവുകളും, മറ്റു നിരവധി ജോലി അവസരങ്ങളും
🔆 കായിക അദ്ധ്യാപകന്റെ ഒഴിവ്
എറണാകുളം ജില്ലയിൽ മുളന്തുരുത്തി പഞ്ചായത്തിൽ ആരക്കുന്നത്ത് പ്രവർത്തിക്കുന്ന സെന്റ് ജോർജ്ജസ് ഹൈസ്ക്കൂളിൽ (എയ്ഡഡ്) കായിക അദ്ധ്യാപകന്റെ റിട്ടയർമെന്റ് ഒഴിവിലേക്ക് പുതിയ ആളെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു. KER നിഷ്കർഷിക്കുന്ന യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2022 മെയ് 9 തിങ്കൾ രാവിലെ 11 മണിക്ക് ഹൈസ്ക്കൂളിൽ എത്തിച്ചേരേണ്ടതാണ്.
മാനേജർ സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ആരക്കുന്നം
🔥കരാറടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷിക്കാം.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം (ആണ്‍), തൃത്താല (പെണ്‍) മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷിക്കാം.
എച്ച്.എസ്.എസ്.ടീ മലയാളം,ഇംഗ്ലീഷ് (സീനിയര്‍) കൊമേഴ്സ് (സീനിയര്‍,ജൂനിയര്‍), എക്കണോമിക്സ് (സീനിയര്‍) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സീനിയര്‍, സുവോളജി ജൂനിയര്‍, ബോട്ടണി ജൂനിയര്‍, ഫിസിക്സ് സീനിയര്‍, കെമിസ്ട്രി സീനിയര്‍, കണക്ക് സീനിയര്‍, എച്ച് എസ് എ മലയാളം, ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മ്യൂസിക്, മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍, വാര്‍ഡന്‍, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്കാണ് താത്ക്കാലിക നിയമനം നടത്തുന്നത്.
അപേക്ഷ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം നല്‍കണം. യോഗ്യതാ, പരിചയ സര്‍ട്ടിഫിക്കറ്റ്കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍,എസ്.സി/എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് എത്തിക്കണം. മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും, ബി.എഡും, അധ്യാപക പരിചയവും ഉണ്ടായിരിക്കണം.
ഫോണ്‍- പാലക്കാട് -0491 -2505005, കുഴല്‍മന്ദം -0492-2217217, തൃത്താല – 0466-2004547
🔰 കെജി ടീച്ചറെയും ഖുർആൻ പാരായണ പരിശീലകയെയും ആവശ്യമുണ്ട്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് പ്രശസ്തമായ ഇസ്ലാമിക് പ്രീ സ്കൂളിലേക്ക് ജനറൽ വിഷയങ്ങൾ പഠിപ്പിക്കാവുന്ന അധ്യാപികമാരെയും ഖുർആൻ തജ് വീദ് അനുസരിച്ചു പരിശീലിപ്പിക്കാൻ കഴിവുള്ള ഖുർആൻ & മോറൽ അധ്യാപികമാരെയും (female) ആവശ്യമുണ്ട്
Last date to apply: 2022 May 10
ഖുർആൻ അധ്യാപനത്തിൽ പ്രത്യേക ട്രൈനിംഗ് ലഭിച്ചവർക്ക് മുൻഗണന!
Rush your CV to
albidayakkd@gmail.com
7025200615, 9744790070