ജോയ്ആലുക്കാസ് ലേക്ക് നിരവധി ജോലി ഒഴിവുകൾ. - JobWalk.in

Post Top Ad

Friday, May 20, 2022

ജോയ്ആലുക്കാസ് ലേക്ക് നിരവധി ജോലി ഒഴിവുകൾ.

പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ ജോയ്ആലുക്കാസ് ലേക്ക് നിരവധി ജോലി ഒഴിവുകൾ. വന്നിട്ടുള്ള ഒഴിവുകളും മറ്റു വിശദവിവരങ്ങളും ചുവടെ നൽകുന്നു.

ഓഫീസ് ബോയ്.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് ഉള്ളവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ആവശ്യമില്ല.ശമ്പളം മാസം പതിനായിരം മുതൽ പതിനെട്ടായിരം രൂപ വരെ. 18 വയസ്സിനും 25വയസ്സിനും ഇടയിൽ ആയിരിക്കണം പുരുഷന്മാർക്ക് അപേക്ഷിക്കാം ജോബ് ലൊക്കേഷൻ കേരളം.

സെയിൽസ് സ്റ്റാഫ് textile.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. മിനിമം ഒരു വർഷം മുതൽ 10 വർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം മാസം 14500 മുതൽ 18000 രൂപ വരെ.പ്രായപരിധി 18 വയസ്സിനും 30 വയസ്സിനും ഇടയിൽ ആയിരിക്കണം.യുവതി യുവാക്കൾക്ക് അപേക്ഷിക്കാം ജോബ് ലൊക്കേഷൻ കേരള.

സെയിൽസ് ട്രെയിനി ഗോൾഡ്.
വിദ്യാഭ്യാസയോഗ്യത പ്ലസ് ടു.എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.ശമ്പളം മാസം 15000 മുതൽ 17000 രൂപ വരെ. പ്രായം 18നും 25നും ഇടയിൽ ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം ഇ.ന്ത്യയിലെ എല്ലാ
സ്ഥലങ്ങളിലേക്കും ഒഴിവുകൾ.

സെയിൽസ് സ്റ്റാഫ് ഗോൾഡ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.മിനിമം ഒരു വർഷം മുതൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളം 16,000 മുതൽ 25000 രൂപ വരെ.പ്രായപരിധി 18 വയസ്സിനും 30 വയസ്സിനും ഇടയിൽ ആയിരിക്കണം പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം.

സെയിൽസ് ട്രെയിനി ടെക്സ്റ്റൈൽ.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ആവശ്യമില്ല.ശമ്പളം മാസം 14000 മുതൽ 14 500 വരെ. പ്രായപരിധി 18 വയസ്സിനും 26 വയസ്സിനും ഇടയ്ക്ക്
ആയിരിക്കണം.യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.ജോബ് ലൊക്കേഷൻ കേരളം.

Note- ഇന്റർവ്യൂ നടത്തുന്നത് പ്രസ്തുത സ്ഥാപനത്തിലെ പ്രതിനിധികൾ ആയിരിക്കും. ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ എത്തുന്നവർ അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റു മുപ്പതോളം കമ്പനികളിലേക്ക് ഉള്ള ഇന്റർവ്യൂ നടക്കുന്നുണ്ട് )

ഇത്രയും ഒഴിവുകളാണ് പറഞ്ഞ സ്ഥാപനത്തിലേക്ക് ഇപ്പോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദിശ 2022 മെഗാ ജോബ് ഫെയർ എന്ന തൊഴിൽമേള വഴിയാണ് ഈ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. തൊഴിൽ മേള നടക്കുന്ന തീയതി
21/5/2022ശനിയാഴ്ച. സ്ഥലം ദേവമാതാ കോളേജ് കുറവിലങ്ങാട് കോട്ടയം ജില്ല.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മറ്റു ഒഴിവുകൾ 
തിരുവനന്തപുരം പട്ടംതാണുപിള്ള ഗവ.ഹോമിയോ ആശുപത്രി, പാലിയേറ്റീവ് യൂണിറ്റിന്റെ വാഹനം ഓടിക്കുന്നതിന് ദിവസ വേതാനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കും.എസ്.എസ്.എൽ.സി യോഗ്യതുയും, ഹെവി വെഹിക്കിൾ
ലൈസൻസും വേണം. 58 വയസാണ് പ്രായപരിധി. ഡ്രൈവർ തസ്തികയിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ വിരമിച്ച
ജീവനക്കാർക്ക് മുൻഗണന. അപേക്ഷ 23 നകം ലഭിക്കണം.