ദേവസ്വം ബോർഡിൽഎൽ.ഡി.ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ആകാൻ അവസരം. - JobWalk.in

Post Top Ad

Sunday, May 22, 2022

ദേവസ്വം ബോർഡിൽഎൽ.ഡി.ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ആകാൻ അവസരം.


എസ്.എസ്.എൽ.സി യോഗ്യതയിൽ ദേവസ്വം ബോർഡിൽ ജോലി നേടാൻ അവസരം.

ബോർഡിലെ എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് ( LD Clerk, Sub Group Officer) തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

കാറ്റഗറി നമ്പർ 08/2022 : എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (തിരുവിതാംകൂർ ദേവസ്വം ബോർഡ്)

ശമ്പളം 19000 - 43600, 
ഒഴിവുകൾ - 50. 
യോഗ്യത - എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായപരിധി : 18-നും 36-നും മധ്യേ. ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.01.1986 നും മദ്ധ്യേ ജനിച്ച വരായിരിക്കണം. (മുകളിൽപ്പറഞ്ഞ തസ്തികയ്ക്ക് പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്)
പരീക്ഷാഫീസ് : രൂപ 300/- (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് Rs.200/-)

വിശദ വിവരങ്ങൾക്കും www.kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി 18.06.2022.