സെക്യുരിറ്റി നിയമനം
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് താത്കാലികമായി മാസവേതന അടിസ്ഥാനത്തില്‍ നാലു സെക്യുരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രില്‍ 22 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി ഓഫീസില്‍ നല്‍കണം. അപേക്ഷകര്‍ ഏപ്രില്‍ 25 ന് ഉച്ചയ്ക്ക് 1.30 ന് ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. എക്സ് സര്‍വീസ്, മറ്റ് സായുധ സേന വിഭാഗങ്ങളില്‍നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
അപേക്ഷകര്‍ക്ക് 30 വയസ് തികയുകയും 50 വയസില്‍ അധികരിക്കാനും പാടില്ല. അപേക്ഷകര്‍ക്ക് പത്താം ക്ലാസ് വിദ്യാഭ്യസ യോഗ്യത ഉണ്ടായിരിക്കണം. തെരഞ്ഞടുക്കപ്പെട്ടവര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ കോന്നി താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും.
സ്വീപ്പര്‍ നിയമനം
പ്രമാടം ഗ്രാമപഞ്ചായത്ത് പൂങ്കാവില്‍ ആരംഭിച്ച ആയുര്‍വേദ ഉപകേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്വീപ്പറെ നിയമിക്കുന്നു. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം. അവസാന തീയതി ഏപ്രില്‍ 23 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2242215, 0468 2240175.
അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒഴിവ്
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയറെ ആവശ്യമുണ്ട്. യോഗ്യത: അംഗീകൃത സിവില്‍ എഞ്ചിനീയറിംഗ് /അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ഡിഗ്രി. പ്രായപരിധി : 40 വയസ്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍
സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകുന്നേരം അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 0468-2350229.
ഓവര്‍സീയര്‍ നിയമനം
പ്രമാടം ഗ്രാമപഞ്ചായത്ത് എംജിഎന്‍ആര്‍ഇജിഎസ് പദ്ധതി നടത്തിപ്പിനായി ഒരു ഓവര്‍സീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത : സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദം, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെളളപേപ്പറില്‍ തയ്യാറാക്കിയ
അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം. അവസാന തീയതി ഏപ്രില്‍ 23 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2242215, 0468 2240175.