പഞ്ചാബ് നാഷണൽ ബാങ്കിൽ പാർട്ട് ടൈം സ്വീപ്പർ ഒഴിവ്. - JobWalk.in

Post Top Ad

Friday, April 8, 2022

പഞ്ചാബ് നാഷണൽ ബാങ്കിൽ പാർട്ട് ടൈം സ്വീപ്പർ ഒഴിവ്.

മൂന്ന് ജില്ലകളിലാണ് അവസരം. തപാലിൽ അപേക്ഷിക്കണം.

അപേക്ഷാഫോമുകൾ ബന്ധപ്പെട്ട ജില്ലയിലെ ബാങ്ക് ബ്രാഞ്ചിൽ നിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം ചേർക്കേണ്ട രേഖകൾ ഇവയൊക്കെയാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണ് നൽകേണ്ടത്.

യോഗ്യത: പത്താംക്ലാസ് പാസായിരിക്കരുത്. നിരക്ഷരർക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ അതത് ജില്ലകളിൽ സ്ഥിരതാമസക്കാരായിരിക്കണം.

ഒഴിവുള്ള ജില്ലകൾ

കോഴിക്കോട്-8 (ജനറൽ 4, ഒ.ബി.സി. 3, ഇ.ഡബ്ല്യു.എസ്.-1),
മലപ്പുറം – 7 (ജനറൽ 4, ഒ.ബി.സി.-2, ഇ.ഡബ്ല്യു എസ്.-1),
വയനാട് 2 (ജനറൽ-1 ഒ.ബി.സി. 1),
കണ്ണൂർ 1 (ജനറൽ 1)

പ്രായം: 18-24 വയസ്സ്. നിയമപ്രകാരമുള്ള സംവരണാനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0495-2743533.

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്,
ഫോട്ടോ പതിപ്പിച്ച അപേക്ഷ,
അവസാനം പാസായ മാർക്ക് ലിസ്റ്റും ട്രാൻസ്ഫർ സർട്ടിഫിക്കറ്റും മറ്റും പത്താം ക്ലാസ് പരീക്ഷ പാസായില്ലെന്ന് തെളിയിക്കുന്ന മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും 01.01.2022-നുശേഷം
തഹസിൽദാർ നൽകിയ ഒ.ബി.സി. സർട്ടിഫിക്കറ്റ്, മേൽവിലാസരേഖ,
ഭിന്നശേഷിക്കാർക്ക് അത് തെളി യിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്,സ്ഥിരതാമസസ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സാമ്പത്തിക
സംവരണമുള്ളവർക്ക് അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്,
മറ്റ് സർട്ടിഫിക്കറ്റുകളുണ്ടങ്കിൽ അവ.
അപേക്ഷ പൂരിപ്പിച്ച് The Functional Manager (HRD), Punjab National Bank, Circle Office: Kozhikode Shatabdi Bhavan, Mini Bypass Road Govindapuram P.O., Kozhikode 673016 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷാകവറിന് പുറത്ത് RECRUITMENT OF PART TIME SWEEPERS IN SUBORDINATE CADRE 2022 എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഏപ്രിൽ 16.