ആയുർവേദ ആശുപത്രിയിൽ ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ, പാമ്പാടുംപാറ പഞ്ചായത്ത് പരിധിയിലെ കല്ലാര്‍ (തേര്‍ഡ് ക്യാമ്പ് ) ഗവൺമേൻ്റ് ആയുർവേദ ആശുപത്രിയിൽ ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.ആശുപത്രി മാനേജിംഗ് കമ്മിറ്റി മുഖേനെ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
ശമ്പള വിവരങ്ങൾ
പ്രതിദിനം 600/- രൂപാ നിരക്കില്‍ പ്രതിഫലം ലഭിക്കും.ഡിസംബർ 16 തിങ്കൾ രാവിലെ 10.30 മണിക്ക് ഇൻ്റർവ്യൂ നടക്കും.
താല്പര്യമുള്ളവര്‍ യോഗ്യത , വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ കോപ്പിയുമായി അന്നേ ദിവസം രാവിലെ 9.30 മണിക്ക് ഹാജരാകുക..അപേക്ഷകർ പാമ്പാടുംപാറ പഞ്ചായത്തിലോ അതിര്‍ത്തി പങ്കിടുന്ന സമീപ പഞ്ചായത്തുകളിലോ സ്ഥിര താമസം ഉള്ളവരായിരിക്കണം.
ഫോൺ: 04868-222185
ലബോറട്ടറി ടെക്നിഷ്യൻ അപേക്ഷ ക്ഷണിച്ചു
വാഴത്തോപ്പ്കുടുംബാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി ടെക്നിഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ബി എസ് സി എം എൽ ടി കോഴ്സ് സർട്ടിഫിക്കറ്റ് യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
വാഴത്തോപ്പ് പഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്കും ജോലിയിൽ മുൻപരിചയമുള്ളവർക്കും മുൻഗണന. താല്പര്യം ഉള്ളവർ ഡിസംബർ 13ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ബയോഡേറ്റ സഹിതം വാഴത്തോപ്പ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ മുൻപാകെ അപേക്ഷ സമർപ്പിക്കണം..
ഇൻറർവ്യൂ നടക്കുന്ന തീയതി അർഹരായ ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതാണ്. ഇൻറർവ്യൂവിന് ഹാജറാകുമ്പോൾ സർട്ടിഫിക്കുകളുടെ അസ്സൽ ഹാജരാക്കണം