കേരള സർക്കാർ സ്ഥാപനനങ്ങളിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാവുന്നതാണ്, പരമാവധി ഷെയർ.
പോളിടെക്നിക്ക് കോളേജിൽ താൽക്കാലിക ഒഴിവ്
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്സ് എഞ്ചിനീയറിംഗ് , ലക്ചറർ ഇൻ കമ്പ്യൂട്ടർഎഞ്ചിനീയറിംഗ്, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ എന്നിവയിലാണ് ഒഴിവുകൾ.
യോഗ്യത ലക്ചറർ - ബന്ധപ്പെട്ട വിഷയത്തിൽ ബിടെക്ക് ഫസ്റ്റ് ക്ലാസ്സ്, ഡെമോൺസ്ട്രേറ്റർ - ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സ്.യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഡിസംബർ 12-ന് രാവിലെ 10.30-ന് അഭിമുഖത്തിന് പ്രിൻസിപ്പാളിന് മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447488348, 0476-2623597
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ - ബി സ്കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവിലേക്ക് എ.ഐ.സി.റ്റി.ഇ നിബന്ധനകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
അഭിമുഖം ഡിസംബർ 13ന് രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടക്കും. ക്വാൻടിറ്റേറ്റീവ് ടെക്നിക്സ്, ഓപ്പറേഷൻസ്, മാനേജ്മെന്റ് വിഷയങ്ങളിൽ പരിചയസമ്പത്തുളള എം.ബി.എ ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. പി.എച്ച്.ഡി ഉളളവർക്ക് മുൻഗണന.
ഡെപ്യൂട്ടേഷൻ നിയമനം
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ള ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ 35,600-75,400 ശമ്പള സ്കെയിലിൽ ജോലി നോക്കുന്ന സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് ഡിസംബർ 18 വരെ അപേക്ഷിക്കാം.
ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2743783.
ബാർബർ അഭിമുഖം 11 ന്
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിന് കീഴിൽ ബാർബർ തസ്തികയിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഏഴാം ക്ലാസ്സ് പാസ്സ്.
ബാർബർ തസ്തികയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർബന്ധം. പ്രായം 55 ൽ താഴെ. അഭിമുഖത്തിനായി ഡിസംബർ 11 ന് രാവിലെ 11 മണിക്ക് എച്ച്ഡിഎസ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.
ഫോൺ: 0495-2355900
മാർക്കറ്റിങ് എക്സിക്യൂട്ടീവ് നിയമനം
കേര ഉത്പന്നങ്ങളുടെ വിപണനത്തിനായി കേരഫെഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ താത്കാലികമായി നിയമിക്കുന്നു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിയമനം. ബി.കോം ആണ് യോഗ്യത. മാർക്കറ്റിങ്ങിലുള്ള എം.ബി.എ അഭികാമ്യം. അപേക്ഷകൾ 23 നകം എം.ഡി, കേരഫെഡ് ഹെഡ്ഓഫീസ്, വെള്ളയമ്പലം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഇമെയിൽ: contact@kerafed.com
അക്രിഡിറ്റഡ് ഓവർസിയർ, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവ്
പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ അക്രിഡിറ്റഡ് ഓവർസിയറെയും അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെയും നിയമിക്കുന്നു. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമയാണ് അക്രിഡിറ്റഡ് ഓവർസിയറുടെ യോഗ്യത. ബികോം സർക്കാർ അംഗീകൃത പി.ജിഡി.സിഎയാണ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് യോഗ്യത. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 12.
താൽക്കാലിക ഡ്രൈവർ നിയമനം
കാറഡുക്ക ഗ്രാമപഞ്ചായത്ത് സ്നേഹ ബഡ്സ് സ്കൂളിലേക്ക് താൽക്കാലിക ഡ്രൈവർ നിയമനം നടത്തുന്നു. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 15 ന് വൈകുന്നേരം അഞ്ച്.
ഫോൺ- 9496049725