ഐ.ടി.ഐ.ക്കാർക്ക് റെയിൽവേയിൽ അപ്രന്റിസ് - 1785 പേരെയാണ് തിരഞ്ഞെടുക്കുക
കൊൽക്കത്ത ആസ്ഥാന മായുള്ള സൗത്ത്ഈസ്റ്റേൺ റെയിൽവേയിൽ അപ്രൻന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 1785 പേരെയാണ് തിരഞ്ഞെടുക്കുക ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം. വിവിധ ട്രേഡുകളിൽ അവസരമുണ്ട്.
ട്രേഡുകൾ: ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ (ജി.ആൻഡ്.ഇ.), മെക്കാനിക് (ഡീസൽ), മെഷീനിസ്റ്റ്, പെയിൻ്റർ, റഫ്രിജറേറ്റർ ആൻഡ് എ.സി. മെക്കാനിക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്, കേബിൾ ജോയിൻ്റർ/ ക്രെയിൻ ഓപ്പറേറ്റർ, കാർപെന്റർ, വൈൻഡർ (അർമേച്ചർ), ലൈൻമാൻ, വയർമാൻ, ട്രിമ്മർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.
യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിൽ, 50 ശതമാനം മാർക്കോടെ നേടിയ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ നേടിയ ഐ.ടി.ഐ.യും(എൻ.സി.വി.ടി/ എസ്.സി.വി.ടി.).
വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും rrcser.co.in ൽലഭിക്കും.
തീയതി: ഡിസംബർ 27.