കല്യാൺ ജ്വല്ലറിയിലും ഇസാഫ് ബാങ്കിലും അവസരങ്ങൾ - JobWalk.in

Post Top Ad

Monday, November 4, 2024

കല്യാൺ ജ്വല്ലറിയിലും ഇസാഫ് ബാങ്കിലും അവസരങ്ങൾ

കല്യാൺ ജ്വല്ലറിയിലും ഇസാഫ് ബാങ്കിലും അവസരങ്ങൾ


കല്യാൺ ജ്വല്ലറിയിലും ഇസാഫ് ബാങ്കിലും അവസരങ്ങൾ

കേരളത്തിലെ തന്നെ പ്രധാനപ്പെട്ട രണ്ട് സ്ഥാപനങ്ങൾ ആയ കല്യാൺ ജ്വല്ലറിയിലും ഇസാഫ് ബാങ്കിലും വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ.

1) കല്യാൺ ജ്വല്ലറിയിലേക്ക് അവസരങ്ങൾ

കല്യാൺ ജ്വല്ലറിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി,ജൂനിയർ സെയിൽസ് എക്സിക്യൂട്ടീവ്,ഫീൽഡ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്.വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള പുരുഷന്മാർക്കാണ് അവസരം. ഇന്ത്യയിൽ ഉടനീളമുള്ള ബ്രാഞ്ചുകളിലേക്ക് അവസരം.

2) ഇസാഫ് ബാങ്കിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ

ഇസാഫ് ബാങ്കിലേക്ക് ഓഫീസർ,മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്.പ്ലസ് ടു അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അവസരം.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. പ്രായപരിധി 20 വയസ്സിനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം.കേരളത്തിൽ ഉടനീളം അവസരങ്ങൾ.

മുകളിൽ പറഞ്ഞ രണ്ട് കമ്പനികളിലുമുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.മല്ലപ്പള്ളി & റാന്നി ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ,  
പത്തനംത്തിട്ട തൊഴില്‍ മേള വഴി ജോലി നേടാം.
താല്പര്യമുള്ളവർ 09/11/2024 ന് നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
സമയം : രാവിലെ 9:30 മുതല്‍

ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ പരമാവധി മൂന്ന് ബയോഡാറ്റ വരെ കയ്യിൽ കരുതേണ്ടതാണ്.