കേരള നോളജ് ഇക്കണോമി മിഷനിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ( K- DISC), കേരള നോളജ് ഇക്കണോമി മിഷനിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
കോൺസിസ്റ്റൻസി കോർഡിനേറ്റർ
ഒഴിവ്: 137
ലൊക്കേഷൻ: കേരളത്തിലുടനീളം (വർക്കല, കളമശ്ശേരി, തളിപ്പറമ്പ് ഒഴികെയുള്ള എല്ലാ LA മണ്ഡലങ്ങളിലും)
യോഗ്യത: BTech/MBA/ MSW
പ്രായപരിധി: 35 വയസ്സ്
ശമ്പളം:30,000 രൂപ.
പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റൻ്റ്
ഒഴിവ്: 140
ലൊക്കേഷൻ: കേരളത്തിലുടനീളം
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 20,000 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
വാക്ക് ഇൻ ഇന്റർവ്യൂ
അടിമാലി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. നവംബർ 6 ന് പകൽ 9 മണിക്ക് അടിമാലി താലൂക്ക് ആശുപ്രതി ആഫീസിലാണ് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുക.
എസ് എസ് എൽ സി , എ എൻ എം സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കേരള നേഴ്സസ് & മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ . ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ:04864 222670.