മയൂരി ഫർണിച്ചർ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസിൽ നിരവധി അവസരം
കേരളത്തിലെ പ്രമുഖ സ്ഥാപനമായ മയൂരി ഫർണിച്ചർ വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.
1) അക്കൗണ്ടന്റ് ജോലി
ബികോം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 22 വയസ്സിനും 25 വയസ്സിനും ഇടയിൽ ആയിരിക്കണം.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എക്സ്പീരിയൻസ് ആവശ്യമില്ല
ശമ്പളം 13500 മുതൽ 18000 രൂപ വരെ. കേരളത്തിൽ ഉടനീളമുള്ള ബ്രാഞ്ചുകളിലേക്ക് അവസരം.
2) ഗ്രാഫിക് ഡിസൈനർ ജോലി
ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിങ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 22 വയസ്സിന് 30 വയസ്സിനും ഇടയിൽ ആയിരിക്കണം. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. കുറഞ്ഞത് രണ്ടു മുതൽ മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 20000 രൂപവരെ ശമ്പളം ലഭിക്കും.തിരുവനന്തപുരമാണ് ജോലിസ്ഥലം.
3) സെയിൽസ് എക്സിക്യൂട്ടീവ്
കുറഞ്ഞത് പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപ്ലൈ ചെയ്യാം.പ്രായപരിധി 22 - 40 വയസ്സിനും ഇടയിൽ ആയിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 18,000 രൂപ വരെയാണ് ശമ്പളം. ലഭിക്കുന്നത് കേരളത്തിൽ ഉടനീളം അവസരം.
4) ടെലികോളർ
അടിസ്ഥാന യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കണം.
22 വയസ്സ് മുതൽ 30 വയസ്സുവരെ പ്രായമുള്ള യുവതികൾക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം. ലൊക്കേഷൻ തിരുവനന്തപുരം.
മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ പ്രയുക്തി തൊഴിൽമേള വഴിയാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് നിയമനം നടക്കുന്നത്. ഇന്റർവ്യൂ നടക്കുന്ന സമയം ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.
ഡേറ്റ് : 22 നവംബർ 2024.
സമയം : രാവിലെ 10 മണി മുതൽ
ലൊക്കേഷൻ: യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോ
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി , കോട്ടയം