കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായി ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു - JobWalk.in

Post Top Ad

Monday, September 2, 2024

കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായി ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു

കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായി ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു


കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായി ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു

കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്കിൽ പുതുതായി നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
ഇരിക്കൂർ ബ്ലോക്കിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസമുള്ളവരാവണം. താല്പര്യമുള്ള ഉദ്യോഗികൾ ചുവടെ നൽകിയ മറ്റു ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.
 

▪️ബി കോം, ടാലി സോഫ്റ്റ്വെയർ ഉപയോഗിക്കാനുള്ള കഴിവ്, 
കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത, 

▪️കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബശ്രീ കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മാത്രമാണ് അവസരം. 

▪️18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായ പരിധി.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സി ഡി എസ് ചെയർപേഴ്സന്മാരുടെ സാക്ഷ്യപത്രം ഉൾപ്പെടെ സെപ്റ്റംബർ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ജില്ലാ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ബി എസ് എൻ എൽ ഭവൻ മൂന്നാം നില, കണ്ണൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം