നാഷണൽ ആയുഷ് മിഷൻ- സാനിറ്റേഷൻ വർക്കർ നിയമനം, മറ്റു ജോലികളും - JobWalk.in

Post Top Ad

Tuesday, September 10, 2024

നാഷണൽ ആയുഷ് മിഷൻ- സാനിറ്റേഷൻ വർക്കർ നിയമനം, മറ്റു ജോലികളും

നാഷണൽ ആയുഷ് മിഷൻ- സാനിറ്റേഷൻ വർക്കർ നിയമനം, മറ്റു ജോലികളും/ Sanitation Worker Vacancy Apply Now

നാഷണൽ ആയുഷ് മിഷൻ- സാനിറ്റേഷൻ വർക്കർ നിയമനം, മറ്റു ജോലികളും/ Sanitation Worker Vacancy Apply Now

നാഷണൽ ആയുഷ് മിഷൻ- സാനിറ്റേഷൻ വർക്കർ നിയമനം
കോഴിക്കോട് ജില്ല- കരാർ അടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് 12.09.2024 ന് രാവിലെ 10.00 ന് കൂടിക്കാഴ്ച നടത്തുന്നു,താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

തസ്ത‌ിക – സാനിറ്റേഷൻ വർക്കർ

▪️യോഗ്യത VIIth Pass
▪️നിലവിലെ ഒഴിവ് –
▪️ ശമ്പളം – 11025/-
▪️പ്രായ പരിധി – 01.01.2024 ന് 40 വയസ്സ് കവിയരുത്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷൻ്റെ കോഴിക്കോട് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ- 80782 23001.

മറ്റു ജോലി ഒഴിവുകളും

നഴ്സിങ് ട്യൂട്ടർ വാക്ക് ഇൻ ഇന്റർവ്യൂ

പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള ഒരു നഴ്സിങ് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റവ്യൂ നടത്തുന്നു. 

പ്രതിമാസ സ്റ്റൈപ്പന്റ് 25000 രൂപയായിരിക്കും. കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ/സ്വാശ്രയ നഴ്സിങ് കോളേജിൽ നിന്ന് എസ്. എസ്‌സി നഴ്സിങ് വിജയകരമായി പൂർത്തീകരിച്ചവരും കെ.എൻ.എം.സി രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി സെപ്റ്റംബർ 18ന് രാവിലെ 10 മണിക്ക് പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746789505.

🛑 നിഷിൽ ജോലി

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) യോഗ്യരായ സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. കോട്ടയം ആസ്ഥാനമാക്കി നടത്തുന്ന പ്രോജക്ടിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്കും മറ്റ് അന്വേഷണങ്ങൾക്കും:

 https://ift.tt/TQrgoCK

കൂടുതൽ വിവരങ്ങൾക്ക് മുകളിൽ നൽകിയ വെബ്സൈറ്റ് സന്ദർശിക്കുക.