ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Friday, August 9, 2024

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജോലി ഒഴിവുകൾ

IOCL Recruitment Apply Now
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജോലി ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഇപ്പോള്‍ ട്രേഡ് അപ്രൻ്റീസ്, ഗ്രാജ്വേറ്റ് അപ്രൻ്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. +2 പാസ്സായവർക്ക് ഇന്ത്യൻ ഓയിലില്‍ മൊത്തം 400 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ഇന്ത്യന്‍ ഓയിലില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 2 മുതല്‍ 2024 ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം.

ഒഴിവുകളുടെ എണ്ണം

▪️ട്രേഡ് അപ്രൻ്റീസ് 200
▪️ഗ്രാജ്വേറ്റ് അപ്രൻ്റീസ് 200

വിദ്യാഭ്യാസ യോഗ്യത

ട്രേഡ് അപ്രൻ്റീസ് മിനിമം പത്താംക്ലാസ് ബന്ധപ്പെട്ട മേഖലയിലെ ITI സർട്ടിഫിക്കറ്റ്, ഗ്രാജുവേറ്റ് അപ്രൻ്റീസ് ബന്ധപ്പെട്ട യോഗ്യത.

പ്രായ പരിധി

ട്രേഡ് അപ്രൻ്റീസ്
ഗ്രാജ്വേറ്റ് അപ്രൻ്റീസ് 18-24 വയസ്സ് പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.

എങ്ങനെ അപേക്ഷിക്കാം

അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 19 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക


പരമാവധി ഷെയർ ചെയ്യുക.