കുടുംബശ്രീയിലും,അങ്കണവാടിയിലും ജോലി ഒഴിവുകൾ:പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് പരീക്ഷ ഇല്ലാതെ ജോലി - JobWalk.in

Post Top Ad

Saturday, August 3, 2024

കുടുംബശ്രീയിലും,അങ്കണവാടിയിലും ജോലി ഒഴിവുകൾ:പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് പരീക്ഷ ഇല്ലാതെ ജോലി

കുടുംബശ്രീയിലും,അങ്കണവാടിയിലും ജോലി ഒഴിവുകൾ:പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് പരീക്ഷ ഇല്ലാതെ ജോലി

കുടുംബശ്രീയിലും,അങ്കണവാടിയിലും ജോലി ഒഴിവുകൾ:പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് പരീക്ഷ ഇല്ലാതെ ജോലി

കുടുംബശ്രീ അക്കൗണ്ടന്റ് ആവാം :ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജോലി : ഒറ്റപ്പാലം, മലമ്പുഴ, കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലുള്ള ഷൊര്‍ണൂര്‍, മരുതറോഡ്, കൊല്ലങ്കോട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എം.ഇ.ആര്‍.സി കളില്‍ അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്നതിന് എം.കോം ബിരുദവും ടാലി യോഗ്യതയും ഉള്ള ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരിൽ 
നിന്നും അപേക്ഷ ക്ഷണിച്ചു. 

ചിറ്റൂര്‍, പാലക്കാട് ബ്ലോക്കുകളില്‍ നടപ്പിലാക്കി വരുന്ന എസ്.വി.ഇ.പി പദ്ധതിയുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്നതിന് ബി.കോം ബിരുദവും ടാലി യോഗ്യതയും ഉള്ള ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

▪️രണ്ട് തസ്തികകളും താല്‍ക്കാലികമായിരിക്കും.

▪️അപേക്ഷകര്‍ കുടുംബശ്രീ അംഗം / കുടുംബാംഗം / ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയിട്ടുള്ള 18 വയസ്സിനും 35 വയസ്സിനും ഇടയ്ക്ക് പ്രായമുള്ളവരാകണം. 

▪️പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ പകര്‍പ്പുകളും കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം/ഓക്‌സിലറി അംഗം ആണെന്ന് തെളിക്കുന്ന ബന്ധപ്പെട്ട സിഡിഎസ്സില്‍ നിന്നുള്ള സാക്ഷ്യപത്രവും സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് 12ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ കാര്യാലയം, സിവില്‍ സ്‌റ്റേഷന്‍, പാലക്കാട് 678001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491 2505627.

അങ്കണവാടി ഹെല്‍പ്പര്‍: എന്‍.സി.എ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഭരണികാവ് ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള താമരക്കുളം പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ നിലവിലുള്ള എന്‍.സി.എ. ഒഴിവിലേക്ക് താമരക്കുളം പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ 18 നും 46 നും ഇടയിൽ പ്രായമുള്ളവരും പത്താം ക്ലാസ് പാസാകത്തവരും എഴുത്തും വായനയും അറിയാവുന്നവരുമായിരിക്കണം.

അപേക്ഷയും യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും വിധവ ആണെങ്കില്‍ വിധവ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഭരണികാവ് ഐ.സി.ഡി.എസ്. ഓഫീസില്‍ നൽകണം. അവസാന തീയതി ഓഗസ്റ്റ് 17. ഫോണ്‍ 0479 2382583.