മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡർ ഇന്റര്‍വ്യൂ - JobWalk.in

Post Top Ad

Tuesday, August 20, 2024

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡർ ഇന്റര്‍വ്യൂ

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡർ ഇന്റര്‍വ്യൂ

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡർ ഇന്റര്‍വ്യൂ

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡർ ഇന്റര്‍വ്യൂ: എറണാകുളം തേവര ഫെറിയില്‍ ഗവ ഫിഷറീസ് സ്‌കൂളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഗവ വികലാംഗ വനിതാ മന്ദിരത്തിലെ നിവാസികളെ പരിചരിക്കുന്നതിനായി മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ തെരഞ്ഞെടുക്കുന്നതിന് ആഗസ്റ്റ് 24 ന് രാവിലെ 11 ന് വനിതാ മന്ദിരത്തില്‍ വാക്-ഇന്‍ ഇന്റവ്യൂ നടത്തുന്നു.

ജോലി താത്കാലിക വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും. ഉദ്യോഗാര്‍ഥികള്‍ എട്ടാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുളള 25 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകളായിരിക്കണം.
രാത്രിയും പകലും ഡ്യൂട്ടിയും, അവശ്യ സന്ദര്‍ഭങ്ങളില്‍ ആശുപത്രി ഡ്യൂട്ടിയും ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഇലക്ടറല്‍ ഐ ഡി/റേഷന്‍ കാര്‍ഡ് എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ആഗസ്റ്റ് 24 ന് രാവിലെ 11 ന് എറണാകുളം ഗവ വികലാംഗ വനിതാമന്ദിരത്തില്‍ എത്തണം.