പാരാ ലീഗല്‍ വോളണ്ടിയര്‍ നിയമനം
അപേക്ഷകര്‍ പത്താംതരം പാസായവര്‍ ആയിരിക്കണം.
ഉടുമ്പന്‍ചോല താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി പുതിയ പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു.
പ്രായം 18 നും 65 വയസിനും ഇടയില്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ദേശീയ നിയമ സഹായ അതോറിറ്റി വിഭാവനം ചെയ്ത പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് പാരാ ലീഗല്‍ വോളണ്ടിയര്‍മാരുടെ ചുമതല.
അപേക്ഷകര്‍ പത്താംതരം പാസായവര്‍ ആയിരിക്കണം.
സജീവ രാഷ്ട്രീയ പ്രവര്‍ത്തകരോ, ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരോ ആകരുത്. സര്‍വ്വീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, എം.എസ്.ഡബ്ല്യൂ/നിയമ വിദ്യാര്‍ത്ഥികള്‍ അങ്കണവാടി ജീവനക്കാര്‍, ഡോക്ടര്‍മാര്‍, രാഷ്ട്രീയേതര എന്‍.ജി.ഒകള്‍/ക്ലബുകള്‍, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം.
വോളണ്ടിയര്‍മാര്‍ക്ക് ശമ്പളമോ അലവന്‍സോ ലഭിക്കുന്നതല്ല.
എന്നാല്‍ ചില പ്രത്യേക ജോലികള്‍ അതോറിറ്റി നല്കുകയാണെങ്കില് ഓണറേറിയം ലഭിക്കുന്നതാണ്.
അപേക്ഷകര്‍ ഉടുമ്പന്‍ചോല താലൂക്കിലെ ഗ്രാമപഞ്ചയത്തുകളുടെ പരിധിയിലോ, ഇടുക്കി താലൂക്കിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, കാമാക്ഷി, മരിയാപുരം, വാത്തിക്കുടി, കൊന്നത്തടി എന്നീ ഗ്രാമപഞ്ചയത്തുകളുടെ പരിധിയിലോ സ്ഥിരതാമസം ഉള്ളവരായിരിക്കണം.
താല്‍പ്പര്യമുള്ളവര്‍ എഴുതി തയ്യാറാക്കിയ അപേക്ഷയും, ആപ്ലിക്കേഷന്‍ ഫോമും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം നെടുംകണ്ടത്ത് പഴയ റവന്യൂ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി ഓഫിസില്‍ സെപ്റ്റംബര്‍ 15 നകം അപേക്ഷ നല്‍കണം. വിലാസം: ചെയര്മാന്, ഉടുമ്പന്‍ചോല താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി, നെടുംകണ്ടം പി.ഒ, നെടുങ്കണ്ടം . ആപ്ലിക്കേഷന്‍ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും 82814 50195.