മിൽമയിൽ ഇപ്പോൾ പരീക്ഷ ഇല്ലാതെ നേരിട്ട് ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Thursday, August 1, 2024

മിൽമയിൽ ഇപ്പോൾ പരീക്ഷ ഇല്ലാതെ നേരിട്ട് ജോലി നേടാൻ അവസരം

മിൽമയിൽ ഇപ്പോൾ പരീക്ഷ ഇല്ലാതെ നേരിട്ട് ജോലി നേടാൻ അവസരം


മിൽമയിൽ ഇപ്പോൾ പരീക്ഷ ഇല്ലാതെ നേരിട്ട് ജോലി നേടാൻ അവസരം

തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ - ആലപ്പുഴ (മാന്നാർ)മിൽമയിലെ ജൂനിയർ സൂപ്പർവൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ജോലി ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ HDC/ BCom കോർപ്പറേഷൻ/ BSc ( ബാങ്കിംഗ് & കോർപ്പറേഷൻ)

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 17,000 + TA

ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 5
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


🔰വയനാട് : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് - പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍, സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസ്സായിരിക്കണം.
പ്രായ പരിധി: 18 നും 30 നും ഇടയില്‍.
യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകള്‍, പകര്‍പ്പ് സഹിതം ഓഗസ്റ്റ് 14 ന് കൂടികാഴ്ചക്ക് എത്തണം.

🔰തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതി മുഖേന താൽകാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഓൺ കോൾ വ്യവസ്ഥയിൽ സോണോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിനായി ആഗസ്റ്റ് ഏഴിന് ഇന്റർവ്യൂ നടത്തുന്നതാണ്.

എംബിബിഎസ്, ഡിപ്ലോമ / എംഡി റേഡിയോ ഡയഗ്നോസിസ് ആണ് യോഗ്യത.
താല്പര്യമുള്ളവർ വയസ്, യോഗ്യത, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അന്നേ ദിവസം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.