വനം വകുപ്പില്‍ ഫോറെസ്റ്റ് വാച്ചര്‍ ജോലി , മാസം 50000 രൂപ ശമ്പളം
കേരള വനം വകുപ്പില്‍ വാച്ചര്‍ ജോലി
കേരള വനം വകുപ്പ് ഇപ്പോള്‍ Forest Watcher തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയിലെ വന മേഖലയില്‍ താമസിക്കുന്ന മലയാളം അറിയുന്നവര്‍ക്ക് ഫോറെസ്റ്റ് വാച്ചര്‍ തസ്തികയിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.
കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കൻ സാധിക്കും
ജൂലൈ 15 മുതല്‍ 2024 ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം.
▪️സ്ഥാപനം പേര്: കേരള വനം വകുപ്പ്
▪️തസ്തികയുടെ പേര്: Forest Watcher
▪️ശമ്പളം Rs.23,000 – 50,200/-
▪️അപേക്ഷ രീതി : ഓണ്‍ലൈന്‍
▪️ഗസറ്റ് തീയതി: 2024 ജൂലൈ 15
പ്രായ പരിധി: ഫോറെസ്റ്റ് വാച്ചര്‍ 18-50
യോഗ്യത വിവരങ്ങൾ
ഫോറെസ്റ്റ് വാച്ചര്‍ കോഴിക്കോട് ജില്ലയിലെ വനാ തിര്‍ത്തിയിലോ, വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആരോഗ്യവന്മാരും ,സാക്ഷരരും ആയ പുരുഷന്മാര്‍ ആയിരിക്കണം.
കേരള വനം വകുപ്പില്‍ വാച്ചര്‍ ജോലി എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ്
പരമാവധി ഷെയർ ചെയ്യുക, മറ്റുള്ളവരിലേക്ക്