ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തുന്നു
വിവിധ തസ്തികകളിൽ അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 7 ന് രാവിലെ 10 മുതൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കും.
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
🏠 സെയിൽസ് ഓഫീസർ (പുരുഷൻമാർ), ഇൻഷ്വറൻസ് എക്സിക്യൂട്ടീവ് (പുരുഷൻമാർ) ഈ തസ്തികകളിൽ ബിരുദമാണ് യോഗ്യത.
🏠 സർവീസ് അസോസിയേറ്റ്
സ്ത്രീകൾക്കും പുരുഷൻമാർക്കും തസ്തികയിലെ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
പ്ലസ് ടു വാണ് യോഗ്യത.
35 വയസാണ് പ്രായപരിധി.
കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയ നമ്പറിൽ ബന്ധപെടുക
ഫോൺ: 0471-2992609
മറ്റു ജോലി : റസിഡൻഷ്യൽ ടീച്ചർ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികൾക്ക് വാക്-ഇൻ ഇന്റർവ്യു നടത്തും. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 14 ന് രാവിലെ 11 ന് കണ്ണൂർ സി.ഡി ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ബിരുദവും ബി.എഡുമാണ് യോഗ്യത. 25 വയസ് പൂർത്തിയായിരിക്കണം. പ്രതിമാസം 11000 രൂപ ഹോണറേറിയം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: കേരള മഹിള സമഖ്യ സൊസൈറ്റി, ഉരുവച്ചാൽ. പി.ഒ, മട്ടന്നൂർ, കണ്ണൂർ - 670702, ഫോൺ: 0490-2478022, 8547366336, 9744885426.