നേരിട്ട് ഇന്റര്‍വ്യൂ : മഹാരാജാസ് കോളേജില്‍ ക്ലാര്‍ക്ക് ഉള്‍പ്പെടെ വിവിധ ജോലി ഒഴിവുകള്‍ - JobWalk.in

Post Top Ad

Wednesday, June 5, 2024

നേരിട്ട് ഇന്റര്‍വ്യൂ : മഹാരാജാസ് കോളേജില്‍ ക്ലാര്‍ക്ക് ഉള്‍പ്പെടെ വിവിധ ജോലി ഒഴിവുകള്‍

നേരിട്ട് ഇന്റര്‍വ്യൂ : മഹാരാജാസ് കോളേജില്‍ ക്ലാര്‍ക്ക് ഉള്‍പ്പെടെ വിവിധ ജോലി ഒഴിവുകള്‍


നേരിട്ട് ഇന്റര്‍വ്യൂ : മഹാരാജാസ് കോളേജില്‍ ക്ലാര്‍ക്ക് ഉള്‍പ്പെടെ വിവിധ ജോലി ഒഴിവുകള്‍

മഹാരാജാസ് കോളേജിൽ ഗസ്റ്റ് അധ്യാപകര്‍, ലാബ് അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് ജോലി ഒഴിവുകൾ വന്നിരിക്കുന്നു.അധ്യാപകര്‍, ലാബ് അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്സ്, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകള്‍ നടത്തുന്ന ബി.എസ്‌സി കെമിസ്ട്രി എന്‍വയോണ്‍മെന്റ് & വാട്ടര്‍ മാനേജ്മെന്റ്, ബി.എസ്‌സി ഫിസിക്സ് ഇന്‍സ്ട്രുമെന്റ്റേഷന്‍ എന്നീ പ്രോഗ്രാമുകള്‍ക്ക് വേണ്ടി ഫിസിക്സ്, ഫിസിക്സ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ്, കെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകര്‍,

 ലാബ് അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം മിനിമം യോഗ്യത ഉള്ളവര്‍ക്ക് ഗസ്റ്റ് അധ്യാപകരുടെ തസ്തികയിലേക്ക് അപേക്ഷിക്കാം. 

ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള ലാബ് അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് എന്നിവര്‍ക്ക് മുന്‍ഗണന.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 6ന് രാവിലെ 10.30-ന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. 
വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റായ www.maharajas.ac.in സന്ദര്‍ശിക്കു click here
ഷെയർ ചെയുക പരമാവധി ജോലി അന്വേഷകരിലേക്ക്