ഇ- സേവാ കേന്ദ്ര കാരവനിൽ ഡ്രൈവറെ ആവശ്യമുണ്ട്
തൊടുപുഴ ജില്ലാ കോടതിക്ക് പുതിയതായി അനുവദിച്ച മൊബൈൽ ഇ- സേവാ കേന്ദ്ര കാരവനിൽ ഹെവി ലൈസൻസും, പ്രവർത്തി പരിചയവുമുള്ള ഡ്രൈവറെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക
ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പി എൽ വി അഥവാ പാരാ - ലീഗൽ വളണ്ടിയർ കം ഡ്രൈവർ ആയാണ് നിയമനം.
റിട്ടയർ ചെയ്ത കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് മുൻഗണന.
മാസ വേതനം 25,000/- രൂപ .
അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങൾക്കും ജില്ലാ കോടതിയുമായി ബന്ധപ്പെടുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂൺ 10. ഫോൺ- 9496402383
മറ്റു ജോലി ഒഴിവുകളും
ഫുൾ ടൈം മീനിയൽ ഒഴിവ്
കരിക്കകം ഗവ. ഹൈസ്‌കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിൽ (എഫ്.ടി.എം) ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 5ന് രാവിലെ 10ന് അഭിമുഖത്തിനായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം.
അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്
മണ്ണന്തല ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ജൂൺ അഞ്ചിനു രാവിലെ 11ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. ബി.കോമും (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസും യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.