വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ അവസരങ്ങൾ - JobWalk.in

Post Top Ad

Saturday, May 4, 2024

വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ അവസരങ്ങൾ

വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ അവസരങ്ങൾ


വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ അവസരങ്ങൾ

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെൻ്റർ, അപ്രൻ്റീസ് ട്രെയിനീസ് (ബി.ഇ./ ബി.ടെക്./ ഹോട്ടൽ മാനേജ്‌മെൻ്റ്, എൻജിനീയറിങ് ഡിപ്ലോമ/ കൊമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്ലോമ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഗ്രാജ്വേറ്റ് അപ്രൻ്റിസ്
ഡിസിപ്ലിൻ & ഒഴിവ്

ഇലക്ട്രോണിക്സ് എജിനീയറിംഗ് (21), മെക്കാനിക്കൽ എൻജിനീയറിംഗ് (15) , മെറ്റലർജി(6), ഹോട്ടൽ മാനേജ്മെൻ്റ്/കേറ്ററിംഗ് ടെക്നോളജി(4), ജനറൽ സ്ട്രീം (നോൺ -എൻജിനീയറിംഗ്) ബിരുദം (4).

പ്രായപരിധി: 28 വയസ്സ്
സ്റ്റൈപ്പൻഡ്: 9,000 രൂപ

ടെക്നീഷ്യൻ അപ്രൻ്റീസ്
ഡിസിപ്ലിൻ & ഒഴിവ്
മെക്കാനിക്കൽ എൻജിനീയറിംഗ് (30) , കൊമേഴ്സ്യൽ പ്രാക്ടീസ്(19)

പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 8,000 രൂപ
യോഗ്യത : 2020-ന് മുമ്പ് ബിരുദം/ഡിപ്ലോമ നേടിയവർ
(അവസാന വർഷ പരീക്ഷ എഴുതുന്നവർ, ഫലം കാത്തിരിക്കുന്നവർ അല്ലെങ്കിൽ M.E/M.Tech പഠിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാൻ അർഹതയില്ല)

( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും) ഇന്റർവ്യൂ തിയതി: മെയ് 8
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക