യു.കെ , ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നഴ്സ്, സ്റ്റാഫ് നഴ്സ്, കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം - JobWalk.in

Post Top Ad

Thursday, May 30, 2024

യു.കെ , ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നഴ്സ്, സ്റ്റാഫ് നഴ്സ്, കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

നഴ്സ്, കെയര്‍ ടേക്കര്‍ തസ്തികകളില്‍ വിദേശത്ത് തൊഴിലവസരങ്ങള്‍


നഴ്സ്, കെയര്‍ ടേക്കര്‍ തസ്തികകളില്‍ വിദേശത്ത് തൊഴിലവസരങ്ങള്‍

കേരള നോളെജ് ഇക്കോണമി മിഷന്റെയും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെയും ഭാഗമായി ജര്‍മ്മനി, യു.കെ എന്നിവിടങ്ങളില്‍ നഴ്സ്, സ്റ്റാഫ് നഴ്സ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ തസ്തികകളിലേക്കുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ജര്‍മ്മനിയില്‍ നഴ്സ്, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 ആണ്. യു.കെയില്‍ സ്റ്റാഫ് നഴ്സ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. കേരള നോളെജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രസ്തുത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മേല്‍പ്പറഞ്ഞ തസ്തികളിലേക്ക് അപേക്ഷിക്കാം.
ജോലിയുടെ വിദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ജര്‍മനിയില്‍ നഴ്സ് ( DWMD Job ID : 29003)

പ്രായം : 20-40
യോഗ്യത : ബി എസ് സി നഴ്സിങ് - 2 വര്‍ഷം /
ജി എന്‍ എം -5 വര്‍ഷം
ശമ്പളം : 1,75,000- 2,50,000
അവസാന തീയതി : മെയ് 31
ഒഴിവുകളുടെ എണ്ണം : 500+
ഭാഷാ പ്രാവീണ്യം : B2 ലെവല്‍ (A1/A2/B1 പിന്നീട് പരിഗണിക്കും)
ജര്‍മന്‍ ഭാഷ സംസ്‌കാരം ജീവിതം എന്നിവയില്‍ സര്‍ട്ടിഫിക്കേഷന്‍.
ഭാഷാപരിശീലനം ആവശ്യമുണ്ടോ : ഉണ്ട്
പരിശീലന രീതി : പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ പരിശീലനം
പരിശീലന സ്ഥലം : കോട്ടയം / മംഗലാപുരം
ആകെ കാലാവധി : 6 മാസം
പരിശീലന ഫീസ് : ഇല്ല, പൂര്‍ണമായും സ്പോണ്‍സര്‍ഷിപ്പ്
പരിശീലന സമയത്ത് 10000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. എയര്‍ ടിക്കറ്റും വിസയും സൗജന്യമാണ്.  മൂന്ന് വര്‍ഷമാണ് കരാര്‍ കാലാവധി. ജര്‍മ്മനിയിലെ മികച്ച ആശുപത്രികള്‍, ക്ലിനിക്കുകള്‍, മറ്റ് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്ലേസ്മെന്റ്.

യുകെയില്‍ സ്റ്റാഫ് നഴ്സ് (DWMS Job ID : 29726)

പ്രായം : 25 - 45
യോഗ്യത : ജിഎന്‍എം/ബിഎസ്സി നഴ്സിങ്
പരിചയം : ഒരു വര്‍ഷം (കുറഞ്ഞത് ആറ് മാസം)
ശമ്പളം : 1,75,000 - 2,80,000 രൂപ
അവസാന തീയതി : ജൂണ്‍ 30

റിക്രൂട്ട്മെന്റ് പ്രക്രിയയുടെ ഘട്ടംഘട്ടമായുള്ള വിശദീകരണം

1. ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് : ആവശ്യമായ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം നേടുക
2. എന്‍എംസി രജിസ്ട്രേഷന്‍ : വിജയികളായ ഉദ്യോഗാര്‍ഥികള്‍ നഴ്സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സലിങ് (എന്‍എംസി) രജിസ്റ്റര്‍ ചെയ്യണം.
3. ഓണ്‍ലൈന്‍ അഭിമുഖം : ഉദ്യോഗാര്‍ഥികളെ ക്ലയന്റ് ഹോസ്പിറ്റല്‍ ഓണ്‍ലൈനായി അഭിമുഖം നടത്തും.
4. ഓഫര്‍ ലെറ്റര്‍ : അഭിമുഖത്തില്‍ വിജയിച്ചാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിക്കും.
5. വിസ : വിസ പ്രോസസ്സിങ് ആരംഭിക്കുന്നത് അടുത്തുള്ള VFS കേന്ദ്രത്തില്‍ നിന്നാണ്.

രേഖകള്‍:
അപേക്ഷകര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും (പിസിസി) യുകെവിഐ അംഗീകൃത മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നുള്ള മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.

ബയോമെട്രിക്സ്: വിഎഫ്എസ് സെന്ററില്‍ ബയോമെട്രിക്സിന്റെ പൂര്‍ത്തീകരണം.

വിസ അംഗീകാരം : വിസ അംഗീകാരത്തിനായി കാത്തിരിക്കുക (സാധാരണയായി മൂന്നുവര്‍ഷത്തേക്ക് അനുവദിക്കും. യുകെയില്‍ നീട്ടാവുന്നതാണ്.)

എത്തിച്ചേരല്‍ : ട്രസ്റ്റ് ഒരു സൗജന്യ വിമാനടിക്കറ്റിന് പണം നല്‍കുന്നു. മൂന്നുമാസത്തെ സൗജന്യ താമസം, എയര്‍പോര്‍ട്ട് പിക്കപ്പും ഗതാഗതവും ക്രമീകരിക്കുന്നു.

ടെസ്റ്റ് ഫീസ് റീ ഇംബേഴ്സ്മെന്റ് : ടെസ്റ്റുകള്‍ക്കായി അടച്ച ഫീസ് തിരികെ നല്‍കും.

യുകെയിലെ OSCE ടെസ്റ്റ് : ഉദ്യോഗാര്‍ഥികള്‍ ബാന്‍ഡ് 3 നഴ്സുമാരായി (അസിസ്റ്റന്റ് നഴ്സുമാര്‍) ആരംഭിക്കുകയും ബാന്‍ഡ് 5 നഴ്സുമാരാകുന്നതിന് (UK RN) ~ഒബ്ജക്റ്റീവ് സ്ട്രക്ച്ചേര്‍ഡ് ക്ലിനിക്കല്‍ പരീക്ഷയില്‍ (OSCE) വിജയിക്കുകയും വേണം.

കരിയര്‍ പുരോഗതി : ബാന്‍ഡ് 6, 7 ഉം അതിനുമുകളിലുമുള്ള ഉയര്‍ന്ന ബാന്‍ഡുകളിലേക്ക് മുന്നേറാന്‍ കഴിയും.

അനിശ്ചിതകാല അവധി (ILR) : അഞ്ച് വര്‍ഷം യുകെയില്‍ താമസിച്ചശേഷം നഴ്സുമാര്‍ക്ക് അനിശ്ചിതകാല അവധിക്ക് (പിആര്‍) അപേക്ഷിക്കാം.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്സിനും അപേക്ഷിക്കാം.

സ്റ്റാഫ് നഴ്സ് ജര്‍മ്മനി (DWMS Job ID : 29755)

പ്രായം : 22 - 38
യോഗ്യത : ബിഎസ്സി നഴ്സിങ്/ജിഎന്‍എം/ നഴ്സിങ് ഡിപ്ലോമ
പരിചയം : ആറുമാസം
ശമ്പളം : ട്രെയിനി നഴ്സ് - 1,59,000 - 1,86,000
               സ്‌കില്‍ഡ് നഴ്സ് - 2,04,000 - 2,22,000
ഒഴിവുകളുടെ എണ്ണം : 1000 +
അവസാന തീയതി : മെയ് 31
കമ്പനി ഇന്‍ഷ്വറന്‍സ് : ലഭിക്കും
കമ്പനി നല്‍കുന്ന ബോര്‍ഡിംഗ്/ ലോഡിംഗ് ലഭിക്കും
ഭക്ഷണം : ഇല്ല
ഭാഷാ പ്രാവീണ്യം : B2/B1 ജര്‍മ്മന്‍ ഭാഷാ സര്‍ട്ടിഫിക്കേഷന്‍
ഭാഷാ പരിശീലനം ആവശ്യമുണ്ടോ : ഉണ്ട്
പരിശീലന രീതി : ഓണ്‍ലൈന്‍ / ഓഫ്ലൈന്‍,ഓഫ്ലൈന്‍ പരിശീലനം : ഹൈദരാബാദ്
രജിസ്ട്രേഷന്‍ തുക : 10,000 (തിരിച്ചു ലഭിക്കും)

സെക്യൂരിറ്റി ഡെപ്പോസിറ്റ് : 50,000 ഓണ്‍ലൈനായി (18 ശതമാനം ജിഎസ്ടി) ഓഫ്ലൈന് 1 ലക്ഷം 18 ശതമാനം ജിഎസ്ടി (തിരിച്ചുലഭിക്കുന്നത്)
കാലാവധി : 12 - 15 മാസം
ക്ലാസില്‍ ചേരുന്നതിനുമുമ്പ് ഉദ്യോഗാര്‍ഥി രജിസ്ട്രേഷന്‍ തുകയും ക്ലയന്‍ഡ് സെലക്ഷന്‍ ലെറ്ററില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. മൈഗ്രേഷന്‍ കഴിഞ്ഞ് തുക തിരികെ ലഭിക്കും.

ജര്‍മ്മനിയില്‍ നഴ്സിങ് ലൈസന്‍സ് ലഭിച്ചശേഷം ഫാമിലി വിസക്ക് അപേക്ഷിക്കാം. കൂടാതെ നഴ്സിങ് ലൈസന്‍സ് നേടിയാല്‍ ശമ്പള വര്‍ധനവും ലഭിക്കും.
പാസ്പോര്‍ട്ട് വേണം, എയര്‍ടിക്കറ്റും വിസാ ചാര്‍ജ്ജും സൗജന്യമാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്സിനും അപേക്ഷിക്കാം.

കെയര്‍ ടേക്കണ്‍ ജപ്പാന്‍ (DWMS Job ID : 28331)

പ്രായം : 21 - 28
യോഗ്യത : ബിഎസ്സി നഴ്സിങ്/ജിഎന്‍എം/എഎന്‍എം
പരിചയം : നിര്‍ബന്ധമില്ല
ശമ്പളം : 1,00,000 - 1,75,000
ഒഴിവുകളുടെ എണ്ണം : 500 +
അവസാന തീയതി : ജൂണ്‍ 30
ജപ്പനീസ് ഭാഷാ പ്രാവീണ്യം: ലെവല്‍ 4
ഭാഷാ പരിശീലനം ആവശ്യമുണ്ടോ : ഉണ്ട്

പരിശീലന രീതി : ഓഫ്ലൈന്‍
പരിശീലന സ്ഥലം : ചെന്നൈ
കാലാവധി : 6 മാസം
പരിശീലന ഫീസ് : 2,00,000 + ജിഎസ്ടി
ബോര്‍ഡിംഗ്, ലോഡിംഗ് ഫീസ് : പ്രതിമാസം 10,000 രൂപ
തൊഴില്‍ അന്തരീക്ഷം : വൃദ്ധസദനങ്ങള്‍/ ആശുപത്രികള്‍
തെരഞ്ഞെടുക്കല്‍ പ്രക്രിയ : അഭിമുഖം (2 ലെവല്‍)

ഇന്‍ഷ്വറന്‍സ് : അതെ (ശമ്പളത്തില്‍ നിന്ന് കുറച്ചത്) മറ്റാനുകൂല്യങ്ങള്‍ : SSW വിസ (5 വര്‍ഷത്തെ വിസ)
പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. എയര്‍ടിക്കറ്റ് ചാര്‍ജുകള്‍ ഉദ്യോഗാര്‍ഥികള്‍ വഹിക്കണം. വിസ സൗജന്യമാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് മുന്‍ഗണന ഉണ്ട്. 

Media Coordinator, KKEM
Phone : 9645101080