സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് വഴി ജോലി നേടാം - JobWalk.in

Post Top Ad

Sunday, May 26, 2024

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് വഴി ജോലി നേടാം

Model Career Centre Thiruvananthapuram Placement Drive

Model Career Centre Thiruvananthapuram Placement Drive

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ (Model Career Centre – Thiruvananthapuram) 2024 ജൂൺ ഒന്നിനു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് (Placement Drive) സംഘടിപ്പിക്കുന്നു.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി./ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ മേയ് 31ന് ഉച്ചയ്ക്ക് ഒരു മണിക്കു മുൻപായി എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് : 0471-2304577