പോസ്റ്റ് ഓഫീസില്‍ പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് ജോലി അവസരം
പത്താം ക്ലാസ് പാസ്സായവർക്ക് പോസ്റ്റ് ഓഫീസ് സ്റ്റാഫ് കാര്‍ ഡ്രൈവര്‍ ആവാം 27 ഒഴിവുകളിലേക്ക് തപാൽ വഴി ഉടനെ അപേക്ഷിക്കുക15 മേയ് 2024 വരെ ഈ ജോലിയിലേക്ക് അപേക്ഷിക്കാം.
🔹ജോലി : സ്റ്റാഫ് കാർ ഡ്രൈവർ
🔹ഒഴിവ് : 27 എണ്ണം
🔹 ശമ്പളം : Rs.19900-63200/-
🔹പ്രായം : 18-27 വയസ്സ്
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ?
സ്റ്റാഫ് കാർ ഡ്രൈവർ : ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് ലൈറ്റ്, ഹെവി മോട്ടോർ വെഹിക്കിൾ എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം
പത്താം ക്ലാസിൽ പാസ്സായിരിക്കണം.
ഇന്ത്യൻ പോസ്റ്റ് ഓഫീസ് കർണാടക വിവിധ സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാനേജർ, മെയിൽ മോട്ടോർ സർവീസ്, ബെംഗളൂരു-560001 എന്ന മേൽ വിലാസത്തിലേക്ക് അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തിയതി 15 മെയ് വരെ