കേരള വാട്ടർ അതോറിറ്റിയിൽ ജോലി ലഭിക്കാൻ അവസരം - JobWalk.in

Post Top Ad

Monday, April 15, 2024

കേരള വാട്ടർ അതോറിറ്റിയിൽ ജോലി ലഭിക്കാൻ അവസരം

കേരള വാട്ടർ അതോറിറ്റിയിൽ ജോലി ലഭിക്കാൻ അവസരം


കേരള വാട്ടർ അതോറിറ്റിയിൽ ജോലി ലഭിക്കാൻ അവസരം

കേരള പി എസ് സി കേരള വാട്ടർ അതോറിറ്റിയിലെ ഓവർസിയർ ഗ്രേഡ് III ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള psc വഴി ഓൺലൈൻ ആയാണ്
അപേക്ഷിക്കേണ്ടത്.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക, പരമാവധി ഷെയർ ചെയ്യുക.

യോഗ്യത വിവരങ്ങൾ 

1. പത്താം ക്ലാസ്
2. ഡ്രാഫ്റ്റ്സ്മാൻ (സിവിൽ/മെക്കാനിക്കൽ) വിഭാഗത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്

അല്ലെങ്കിൽ
1. പത്താം ക്ലാസ്
2. സിവിൽ/മെക്കാനിക്കൽ വിഭാഗത്തിൽ എൻജിനീയറിങ്ങിൽ കേരള സർക്കാർ സർട്ടിഫിക്കറ്റ് പരീക്ഷ

പ്രായം: 18 - 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 27,200 - 73,600 രൂപ
ഉദ്യോഗാർത്ഥികൾ 033/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 2ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്