സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു - JobWalk.in

Post Top Ad

Tuesday, March 12, 2024

സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ഇന്നാണ് അവസരം 


എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ഇന്നാണ് അവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് പങ്കെടുക്കുക.

പ്ലസ്ടു, അല്ലെങ്കില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള വര്‍ക്ക് മാര്‍ച്ച് 13 ന് രാവിലെ 10.30 ന് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം..

നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും ഉണ്ടാകും.
ജില്ലാ : കൊല്ലം 
ഫോണ്‍ - 7012212473, 8281359930.

പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 16ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി / പ്ലസ്ടു / ഡിഗ്രി / ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ്. ഉദ്യോഗാർഥികൾ 15ന് ഉച്ചയ്ക്ക് 1 മണിക്ക് മുൻപ് register click എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.  0471-2304577.

ഹോമിയോ ഫാര്‍മസിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ വഴിയുള്ള പബ്ലിക്ക് ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി ആയുഷ് മിഷന്‍ ഹോമിയോ ഫാര്‍മസ്റ്റിസ്റ്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- സിസിപി/ എന്‍സിപി/ തത്തുല്യം. പ്രതിമാസ വേതനം: 14700 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്. രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ മാര്‍ച്ച് 11ന് രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയും സഹിതം പങ്കെടുക്കണം.
ഫോണ്‍: 0487- 2939190.

ഇസിജി ടെക്‌നീഷ്യന്‍ നിയമനം

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഇസിജി ടെക്‌നീഷ്യനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മാര്‍ച്ച് 13ന് രാവിലെ 10ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ അഭിമുഖം/എഴുത്ത് പരീക്ഷ നടത്തും. പ്ലസ് ടു/വിഎച്ച്എസ്ഇ/തത്തുല്യം, കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി ഡിപ്ലോമ, കേന്ദ്ര/സംസ്ഥാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍/ഹെല്‍ത്ത് സര്‍വീസസ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്/ മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസ് എന്നിവയുടെ കീഴില്‍ വരുന്ന ആശുപത്രികളില്‍ മൂന്നുവര്‍ഷത്തെ ഇസിജി/ടിഎംടി ടെക്‌നീഷ്യനായി  പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ കാര്‍ഡിയോ വാസ്‌കുലര്‍ ബാച്ചിലര്‍ ഡിഗ്രി ഉള്ളവരെ പരിഗണിക്കും. പ്രതിമാസം ഏറ്റവും കൂടിയ വേതനം 20385 രൂപ. പരമാവധി 90 ദിവസത്തേക്ക് ആയിരിക്കും നിയമനം.

താല്പര്യമുള്ള 18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേദിവസം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്ത്കാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0487-2200310.