ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കെയർടേക്കർ, ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്,ബോട്ട് ഡ്രൈവർ തുടങ്ങി ജില്ലാ ടൂറിസം പ്രമോഷൻ കൗൺലിൽ ജോലി ഒഴിവുകൾ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺലിൽ സ്വീപ്പർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കെയർടേക്കർ, ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്, ബോട്ട് ഡ്രൈവർ, ബോട്ട് ലാസ്കർ, ഡ്രൈവർ ജോലികൾക്കായി ഒരു വർഷത്തേയ്ക്ക് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
അഭിമുഖം മാർച്ച് 14ന് രാവിലെ 10.30 ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
ബോട്ട് ഡ്രൈവർ, ബോട്ട് ലാസ്കർ, ഡ്രൈവർ ജോലികൾക്കായി അഭിമുഖം കൂടാതെ പ്രോയോഗിക പരീക്ഷ ഉണ്ടായിരിക്കും.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം.
മാർച്ച് 13 പകൽ 3 മണി വരെ അപേക്ഷകൾ നൽകാം.വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
ഫോൺ നമ്പർ- 04772251796
ഫോൺ നമ്പർ- 9447483308