കുടുംബശ്രീയിലും തപാൽ വകുപ്പിലും ജോലി ഒഴിവുകൾ
കേരളത്തിൽ വന്നിട്ടുള്ള കുടുംബശ്രീയിലും തപാൽ വകുപ്പിലും ഉൾപ്പെടെ മറ്റു നിരവധി ജോലി ഒഴിവുകളും, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ കൂടെ ചെയ്യുക.
കുടുംബശ്രീയിൽ മൈക്രോ എൻ്റെർപ്രൈസ് കൺസൾട്ടൻ്റ്
കോട്ടയം: കുടുംബശ്രീ വാഴൂർ,ഏറ്റുമാനൂർ ബ്ലോക്കുകളിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 25-45. യോഗ്യത: പ്ലസ് ടു. അപേക്ഷകർ അതത് ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യൽ പരിശീലനം ഉണ്ടായിരിക്കും. താൽപര്യമുള്ളവർ വെള്ളക്കടലാസ്സിൽ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയൽക്കൂട്ട കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി. എസിന്റെ കത്ത് എന്നിവ സഹിതം ഏപ്രിൽ ആറിന് വൈകിട്ട് അഞ്ചിനു മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.
ഫോൺ നമ്പർ :0481-2302049
പത്താം ക്ലാസ്സ് ഉള്ളവർക്ക് തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം
തപാൽ വകുപ്പിൽ ഇൻഷൂറൻസ് ഏജന്റ് /ഫീൽഡ് ഓഫീസർ നിയമനം
മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് എന്നിവയുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരെയും ഫിൽഡ് ഓഫീസർമാരെയും നിയമിക്കുന്നു.
അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം. 18 വയസ്സ് പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ,തൊഴിൽ രഹിതർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര/ സംസഥാന സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസറായുമാണ് നിയമിക്കുക.
ഡിസ്ചാർജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീൽഡ് ഓഫീസറായി അപേക്ഷിക്കാവുന്നതാണ്. വയസ്സ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ, മഞ്ചേരി-676121 എന്ന വിലാസത്തിൽ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കണം.
അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. അഭിമുഖ തിയ്യതി അപേക്ഷകരെ നേരിട്ട് അറിയിക്കും.
വിവരങ്ങൾക്ക് 8907264209