അങ്കണവാടിയിലും സഖി വൺസ്റ്റോപ്പ് സെന്ററിലും ജോലി,യോഗ്യത പത്താം ക്ലാസ്സ് ഉള്ളവർക്ക് വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Wednesday, February 7, 2024

അങ്കണവാടിയിലും സഖി വൺസ്റ്റോപ്പ് സെന്ററിലും ജോലി,യോഗ്യത പത്താം ക്ലാസ്സ് ഉള്ളവർക്ക് വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ

അങ്കണവാടിയിലും സഖി വൺസ്റ്റോപ്പ് സെന്ററിലും ജോലി,യോഗ്യത പത്താം ക്ലാസ്സ് ഉള്ളവർക്ക് വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ

അങ്കണവാടിയിലും സഖി വൺസ്റ്റോപ്പ് സെന്ററിലും ജോലി,യോഗ്യത പത്താം ക്ലാസ്സ് ഉള്ളവർക്ക് വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ

അങ്കണവാടിയിലും സഖി വൺസ്റ്റോപ്പ് സെന്ററിലും ജോലി,യോഗ്യത പത്താം ക്ലാസ്സ് ഉള്ളവർക്ക് വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ, താല്പര്യം ഉള്ളവർ ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടി ചെയ്യുക.

ആശുപത്രിയിൽ ജോലി ഒഴിവുകൾ

കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ്,ഡയാലിസിസ് ടെക്നീഷ്യൻ, ഡയാലിസിസ് സ്റ്റാഫ് നഴ്സ്, ഒ.റ്റി ടെക്നിഷ്യൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി എട്ടിന് വോക്-ഇൻ-ഇൻ്റർവ്യൂ നടത്തും.179 ദിവസത്തേക്കാണ് നിയമനം.

റേഡിയോളജിസ്റ്റ് യോഗ്യത.എം.ബി.ബി.എസ്., എം.ഡി./ഡിപ്ലോമ/റേഡിയോളജിയിൽ ഡി.എൻ.ബി.

ഡയാലിസിസ് സ്റ്റാഫ് നഴ്സ് യോഗ്യത: പ്ലസ് ടു, ഡയാലിസിസ് ടെക്ന‌ീഷ്യൻ കോഴ്‌സ് ഡിഗ്രി/ഡിപ്ലോമ.
പ്ലസ്ട്രുവും റേഡിയോളജിയിൽ ഡിപ്ലോമയുമാണ് റേഡിയോഗ്രാഫറിന്റെ യോഗ്യത.

ഒ.റ്റി. ടെക്നിഷ്യൻ യോഗ്യത: പ്ലസ് ടു, ഓപ്പറേഷൻ തീയേറ്റർ ടെക്നോളജിയിൽ ഡിപ്ലോമ.
പ്രായപരിധി 40 വയസ്. താൽപര്യമുളളവർ ഫെബ്രുവരി എട്ടിന് രാവിലെ 10ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി ട്രെയിനിങ് ഹാളിൽ നടക്കുന്ന വോക്-ഇൻ-ഇൻ്റർവ്യൂവിൽ പങ്കെടുക്കണം
പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. വൈക്കം നഗരസഭാ പരിധിയിൽ താമസിക്കുന്നവർക്കും സർക്കാർ മേഖലയിൽ പ്രവൃത്തി പരിചയ മുള്ളവർക്കും മുൻഗണന. വിശദ വിവരത്തിന് ഫോൺ: 04829 216361.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

മലപ്പുറം ജില്ലാതല ജാഗ്രതാ സമിതിയിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്‌തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എം.എസ്.ഡബ്ല്യു അല്ലെങ്കിൽ വുമൺസ് സ്റ്റഡീസ്/ സൈക്കോളജി/ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയ 18 നും 40നും ഇടയിൽ പ്രായമുളള വനിതകൾക്ക് അപേക്ഷിക്കാം.
15,000 രൂപയാണ് പ്രതിമാസ വേതനം. താത്പര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ 11 നും വൈകീട്ട് മൂന്നിനും ഇടയിൽ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2950084.

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

കോഴിക്കോട് : ഗവ മെഡിക്കൽ കോളേജ്, മാത്യശിശു സംരക്ഷണ കേന്ദ്രം, കാസ്പ്‌പിന് കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്ത‌ികയിലേക്ക് 720 രൂപ പ്രതിദിന വേതനാടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് ICMH സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു

അങ്കണവാടി വർക്കർ ഒഴിവ്

ഇടുക്കി : അഴുത ഐ സി ഡി എസ് പ്രോജക്ടിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിൻന്റെ പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അങ്കണവാടി വർക്കർ ഒഴിവുകളിലേക്ക് നിയമനം നടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കൊക്കയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരും പത്താം ക്ലാസ്സ് പാസ്സായവരും 18-46 വയസ്സ് പ്രായമുള്ളവരും ആയിരിക്കണം.

അപേക്ഷ ഫോം പീരുമേട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസിൽ നിന്നോ കൊക്കയാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നോ ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 15 വരെ പീരുമേട് ഐ സി ഡി എസ് ഓഫീസിൽ സ്വീകരിക്കും.
ഫോൺ : 04869-233281

സഖി വൺസ്റ്റോപ്പ് സെൻ്ററിൽ ജോലി

വനിത ശിശുവികസന വകുപ്പിനു കീഴിൽ ഇടുക്കി ജില്ലയിലെ പൈനാവിൽ പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്ററിലേയ്ക്ക് സെന്റർ അഡ്മ‌ിനിസ്ട്രേറ്റർ, ലീഗൽ കൗൺസിലർ എന്നീ തസ്തികകളിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സെൻ്റർ അഡ്മ‌ിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 2024 ജനുവരി ഒന്നിന് 25 വയസ്സ് പൂർത്തിയായിരിക്കണം.

50 വയസ്സ് കവിയാൻ പാടില്ല. നിയമം, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക് എന്നിവയിൽ ഏതെങ്കിലുമുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സ്ത്രീകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അല്ലെങ്കിൽ കൗൺസിലിംഗിൽ ഒരു വർഷമെങ്കിലും പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന ലഭിക്കും. ജോലി സമയം 24 മണിക്കൂർ. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.

ലീഗൽ കൗൺസിലർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് 2021 ജനുവരി ഒന്നിന് 25 വയസ്സ് പൂർത്തിയായിരിക്കണം 55 വയസ്സ് കവിയാൻ പാടില്ല. നിയമ ബിരുദവും വക്കിലായി 2 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ആഴ്‌ചയിൽ 3 ദിവസം ആയിരിക്കും പ്രവൃത്തിസമയം.

നിർദ്ദിഷ്ട യോഗ്യതയുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഉൾപ്പെടെയുളള അപേക്ഷ ഫെബ്രുവരി 15 ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് വനിത സംരക്ഷണ ഓഫീസർ, പൈനാവ് പി ഒ, ഇടുക്കി എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്‌തികയുടെ പേര് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് വനിത സംരക്ഷണ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ : 04862221722 8281999056.