നാലാം ക്ലാസ്സ്‌ /ഏഴാം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ജോലി നേടാം - JobWalk.in

Post Top Ad

Thursday, October 12, 2023

നാലാം ക്ലാസ്സ്‌ /ഏഴാം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ജോലി നേടാം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ജോലി ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ മുതൽ ജോലി ഒഴിവുകൾ.


ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ തുടങ്ങിയാ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം വഴി ജോലി നേടാൻ അവസരം.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിലേക്ക്ന

🔹നേഴ്സ് ട്രെയിനർ
🔹ഐ.ടി എക്സിക്യൂട്ടീവ്
🔹ഓഫീസ് അറ്റൻഡന്റ്,
🔹ഹൗസ് കീപ്പർ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതന നിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം www.dme.kerala.gov.in ൽ ലഭിക്കും.

ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഒക്ടോബർ 25നും ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച 26നും രാവിലെ 10.30ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും.

യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

മറ്റു നിരവധി ജോലി ഒഴിവുകളും

📓 അഭിമുഖം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ അഗ്രോ പ്രോസസിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഒക്ടോബര്‍ 20 രാവിലെ 11 30ന് നടത്തും. യോഗ്യത ഫുഡ് ടെക്‌നോളജിയില്‍ യു ജി സി അംഗീകൃത യൂണിവേഴ്‌സിറ്റി/കോളജില്‍ നിന്നുള്ള ബിവോക്/ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഫുഡ് ടെക്‌നോളജിയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ അഗ്രോ പ്രോസസിംഗ് ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ ടി ഐയില്‍ നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍ 0474 2793714

📓 അഭിമുഖം
വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി ജൂനിയര്‍ വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 17 ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 9496404367.

📓 വാക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരത്തെ പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിനു കീഴിലുള്ള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ, എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിലേക്ക്, യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരെ പ്രിൻസിപ്പൽ/പ്രൊഫസർ (പ്രതിമാസ ശമ്പളം – 50,000 (കൺസോളിഡേറ്റഡ്) – ഒഴിവ് -1, അസിസ്റ്റന്റ് പ്രൊഫസർ (പ്രതിമാസ ശമ്പളം – 35,000) (കൺസോളിഡേറ്റഡ്), ഒഴിവ്- 2) തസ്തികളിലേക്ക് താത്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 20ന് രാവിലെ 10ന് ഐ.എൽ.ഡി.എം ക്യാമ്പസിൽ നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം