ആശുപത്രിയിലും, ജല ഗതാഗത വകുപ്പിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Wednesday, February 21, 2024

ആശുപത്രിയിലും, ജല ഗതാഗത വകുപ്പിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ

ആശുപത്രിയിലും, ജല ഗതാഗത വകുപ്പിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ

ആശുപത്രിയിലും, ജല ഗതാഗത വകുപ്പിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ

കേരളത്തിൽ വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ നിരവധി ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ആയി കുറഞ്ഞ യോഗ്യത ഉള്ളവർക്ക് വരെ ജോലി നേടാൻ അവസരം. പരമാവധി ഷെയർ കൂടി ചെയ്യുക.

🟥 മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം

കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നതിന് വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. എട്ടാം തരം പാസ്സായിരിക്കണം. ജെറിയാട്രിക് ട്രെയിനിംഗിൽ എക്‌സ്‌പീരിയൻസ് ഉണ്ടായിരിക്കണം.

50 വയസിൽ താഴെയുള്ള പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29ന് ഉച്ചക്ക് 12ന് തിരുവഞ്ചൂർ ഗവണ്മെന്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കുവാൻ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണ്.

🟥 അപേക്ഷ ക്ഷണിച്ചു
വനിതാ-ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വൺ സ്റ്റോപ്പ് സെന്ററിലെ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിർദ്ദിഷ്ട യോഗ്യതയുളള ജില്ലയിലെ വനിതാഉദ്യോഗാർത്ഥി കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയും ജോലി ചെയ്യുവാൻ സന്നദ്ധരായിട്ടുളള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും.

യോഗ്യത : എസ്.എസ്.എൽ.സി, പ്രവൃത്തി പരിചയം, ഒഴിവുകളുടെ എണ്ണം 2, പ്രതിമാസ വേതനം 12,000. താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ മാർച്ച് 2 വൈകിട്ട് 5 നകം കാക്കനാട് സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം.
ഫോൺ : 8281999057.

🟥  ഫാർമസിസ്റ്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ സ്റ്റോറിലേക്ക് ട്രെയിനി ഫാർമസിസ്റ്റ് തസ്‌തികയിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു സയൻസ്, ഡി.ഫാം/ബി.ഫാം ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉളളവർക്ക് അപേക്ഷിക്കാം. 16നും 36നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. താത്‌പര്യമുളളവർ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഫെബ്രുവരി 23ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സ്റ്റോർ ഓഫീസിൽ രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.30 മുതൽ 11.00 വരെ മാത്രമായിരിക്കും.

🛑 ആലപ്പുഴ: ജില്ലയിലെ ജലഗതാഗത വകുപ്പിൽ പെയിൻ്റർ തസ്തികയിലെ അഞ്ച് താല്കാലിക ഒഴിവുകളിലേക് നിയമനം നടത്തുന്നു (EWS- Non-Priority -1, Open Priority-1, LC/AI Non-Priority-1, Viswakarma Priority-1, Open Non-Priority-1)
യോഗ്യത: ഏഴാം ക്ലാസ് പാസ്/തതുല്യം, പെയിന്റിംഗ് ജോലികൾ ചെയ്യുന്നതിനുളള പ്രാവീണ്യം. പ്രായം 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 24400-55200 രൂപ. നിശ്ചിത യോഗ്യതയുളള ആലപ്പുഴ ജില്ലയിലെ ഉദ്യോഗാർത്ഥികൾ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഫെബ്രുവരി 26 -നകം ഹാജരാകണം. സംവരണ വിഭാഗത്തിൻ്റെ അഭാവത്തിൽ മറ്റു സമുദായക്കാരെയും ഓപ്പൺ വിഭാഗത്തിലുളളവരെയും പരിഗണിക്കും.

🟥 സ്റ്റാഫ് നേഴ്സ് നിയമനം: അപേക്ഷ 24 വരെ

പാലക്കാട് : ജില്ലാ ആശുപത്രി സ്റ്റാഫ് നേഴ്‌സുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ ജി.എൻ.എം/ബി.എസ്.സി നേഴ്‌സിങ് പാസായവരും കേരള നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉളളവരുമായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുളളവർ പ്രായം, യോഗ്യത, മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 24 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ നേരിട്ട് നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോൺ : 0491-2533327, 2534524

🟥  പഞ്ചകർമ്മ വകുപ്പിൽ അധ്യാപക ഒഴിവ്

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പിൽ ഒഴിവുള്ള തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം നടത്തുന്നതിന് ഫെബ്രുവരി 22ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

🟥 വാക് ഇൻ ഇന്റർവ്യൂ

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ തിരുവല്ലം കാമ്പസിലുളള ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിമാസം 15,550 രൂപ നിരക്കിൽ പാക്കിംഗ് അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു പാസായിരിക്കണം. ലേബൽ പ്രിഡിംഗ് യൂണിറ്റിൽ ഇൻസ്പെക്ഷൻ സ്റ്റാഫ്/ പാക്കിംഗ് അസിസ്റ്റൻ്റായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുളള ഉദ്യോഗർഥികളുടെ വാക് ഇൻ ഇന്റർവ്യൂ സി-ഡിറ്റ് മെയിൻ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിൽ വച്ച് നടത്തുന്നു. ഉയർന്ന പ്രായപരിധി 50 വയസ്. താത്പര്യമുളളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഫെബ്രുവരി 22 രാവിലെ 10.30 മുതൽ ഒരു മണി വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 8075688097.