കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങൾ ഫെബ്രുവരി 2024
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള കേരള സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ, പത്താം തോറ്റവർക്കു മുതൽ ജോലി അവസരങ്ങൾ, ജോലി ഒഴിവുകൾ വായിച്ചു നോക്കുക പരമാവധി ഷെയർ കൂടി ചെയ്യുക.
അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം നടത്തുന്നു
ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ (ഒല്ലൂര്‍, ഒല്ലൂക്കര, വില്‍വട്ടം സോണല്‍ പ്രദേശം) അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
18 വയസ്സിനും 46 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഒല്ലൂക്കര അഡീഷണല്‍ പ്രൊജക്ട് പരിധിയിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം.
വര്‍ക്കര്‍ തസ്തികയുടെ യോഗ്യത- പത്താം ക്ലാസ് പാസ്. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസാകാത്തവരും എഴുതാനും വയിക്കാനും അറിഞ്ഞവരാകണം.
എസ്.സി. എസ്.ടി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് രണ്ടു വരെ അപേക്ഷകള്‍ ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസുമായി ബന്ധപ്പെടുക. ഫോണ്‍: 8281999225.
🛑 അങ്കണവാടി വര്‍ക്കര്‍ /ഹെല്‍പ്പര്‍ നിയമനം നടത്തുന്നു
ചാലക്കുടി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചാലക്കുടി മുനിസിപ്പാലിറ്റിയിലെ അങ്കണവാടി വര്‍ക്കര്‍ /ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിര താമസമുള്ള വനിതകള്‍ക്കാണ് അവസരം. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് കഴിയാത്തവരുമാകണം.
അങ്കണവാടി വര്‍ക്കര്‍ യോഗ്യത- എസ്.എസ്.എല്‍.സി. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ അപേക്ഷിക്കരുത്. എസ്.സി/എസ് ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനന തീയതി, വയസ്, ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിര താമസം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍, സ്വന്തം മേല്‍വിലാസം എഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ എന്നിവ ഉള്ളടക്കം ചെയ്യണം.
അപേക്ഷാ ഫോമിന്റെ മാതൃക ചാലക്കുടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ചാലക്കടി മുനിസിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രൊജക്ട് ചാലക്കുടി, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, പിന്‍കോഡ് 680307 വിലാസത്തില്‍ ഫെബ്രുവരി 21 വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ഫോണ്‍: 0480 2706044.
പാരാവെറ്റ് നിയമനം; കൂടിക്കാഴ്ച 16ന്
പഴയന്നൂര്‍ ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വഴി മൃഗചികിത്സാ സേവനം നല്‍കുന്നതിന് ഒരു പാരാവെറ്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 90ല്‍ കുറഞ്ഞ ദിവസത്തേക്കാണ് നിയമനം. യോഗ്യത- വി എച്ച് എസ് സി, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസില്‍ നിന്നും വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ്, ഫാര്‍മസി ആന്‍ഡ് നഴ്‌സിങില്‍ സ്‌റ്റൈപ്പന്റോടെ പരിശീലനം ലഭിച്ചവരുമാകണം. ഇവരുടെ അഭാവത്തില്‍ വി എച്ച് എസ് സി ലൈഫ്‌സ്റ്റോക്ക് മാനേജ്‌മെന്റ്/ വി എച്ച് എസ് സി ഇന്‍ ഇന്‍ എന്‍ എസ് ക്യൂ എഫ് കോഴ്‌സ് ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍/സ്‌മോള്‍ പൗള്‍ട്രി ഫാര്‍മര്‍ യോഗ്യതയുള്ളവരേയും പരിഗണിക്കും. ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ലൈസന്‍സ് അഭിലഷണീയം. താത്പ്പര്യമുള്ളവര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഫെബ്രുവരി 16ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0487 2361216.
🛑 അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഇന്ന് (ഫെബ്രുവരി 14) ഉച്ചയ്ക്ക് 1.30 മുതല്‍ നാല് വരെ അഭിമുഖം നടത്തും. ബി കോം/ ബി-ടെക്ക്, റേഡിയോളജി/ ഫാര്‍മസി/ ഓപ്പറേഷന്‍ തീയേറ്റര്‍/ അനസ്‌ത്യേഷ്യ/ ഒപ്‌തോമെട്രി/ ഡയാലിസിസ്/ സി എസ് എസ് ഡി, എം എല്‍ ടി എന്നിവയില്‍ ഡിഗ്രി/ ഡിപ്ലോമ, ഏതെങ്കിലും ബിരുദാനന്തര ബിരുദമോ, ബിരുദമോ, പ്ലസ് ടു, പി ഡി സി, ഡിപ്ലോമ, എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 0487 2333742, 9446228282 (വാട്‌സ് ആപ്പ് നമ്പര്‍).
🛑 ഡ്രൈവർ തസ്തികയിൽ താൽക്കാലിക ഒഴിവ്
ഒരു കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ തസ്തികയിൽ ഓപ്പൺ, പട്ടികജാതി വിഭാഗത്തിൽ രണ്ട് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്.
എസ് എസ് എൽ സി, മോട്ടോർ കാർ ഓടിക്കുന്നതിനുള്ള അംഗീകൃത ലൈസൻസ്, മോട്ടോർ മെക്കാനിസത്തിൽ അറിവ്, മോട്ടോർ കാർ ഡ്രൈവർ തസ്തികയിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 18-30 വയസ്. പട്ടികജാതി വിഭാഗങ്ങൾക്ക് 35 വയസ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 27 നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകുക.
🛑 പ്രിൻസിപ്പാൾ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലകച്റർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം ഫെബ്രുവരി 24ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഡയറക്ടർ, പട്ടിജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം -695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2737246.
🛑വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
മുട്ടില്‍ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. മെഡിക്കല്‍ ആന്റ് സൈക്യാട്രിയില്‍ എം.എസ്.ഡബ്ല്യൂ , സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 16 ന് രാവിലെ 11 ന് പഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 04936- 202418
🛑 തൊഴില്‍ മേള 17 ന്
കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ക്ലാസിക് എച്ച്.ആര്‍ സൊല്യൂഷന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പനമരം വിജയ കോളേജില്‍ ഫെബ്രുവരി 17 ന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ സ്വാകാര്യ സ്ഥാപനങ്ങളില്‍ അക്കൗണ്ടന്റ്(ബി.കോം ടാലി, ജി.എസ്.ടി ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം), ബില്ലിംഗ്, കാഷ്യര്‍( പ്ലസ് ടു), കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (ഡിഗ്രി), ഷോറൂം സെയില്‍സ്, ടെലികോളര്‍, റിസപ്ഷനിസ്റ്റ് (പ്ലസ് ടു/ഡിഗ്രി) ഒഴിവിലേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ഡി.ഡബ്ല്യൂ.എം.എസ് കണക്ട് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.
🛑 ഓവര്‍സീയര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 15ന്
സമഗ്രശിക്ഷാ കേരളം കാസര്‍കോട് ജില്ലാ പ്രൊജക്ട് ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സീയര്‍ ഒഴിവ്. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി.ടെക് / ബി.ഇ ബിരുദവും ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവും. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 15ന് രാവിലെ 9.30ന് എസ്.എസ്.കെ കാസര്‍കോട് ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടക്കും. അഭിമുഖത്തിന് പങ്കെടുക്കുന്നവര്‍ വയസ്സ്, യോഗ്യതകള്‍, തൊഴില്‍ പരിചയവും എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ഹാജരാക്കണം. ഫോണ്‍ 04994 230316.
🛑 ശുചിത്വ മിഷനിൽ ഐ.ഇ.സി ഇന്റേൺ നിയമനം
മലപ്പുറം ജില്ലാ ശുചിത്വ മിഷനിൽ ഐ.ഇ.സി ഇന്റേണിനെ നിയമിക്കുന്നു. ഒരു വർഷക്കാലയളവിലേക്കാണ് നിയമനം. 10000 രൂപയാണ് പ്രതിമാസ സ്‌റ്റൈപന്റ്. ഏതെങ്കിലും വിഷയത്തിൽ ബിരുദത്തോടൊപ്പം ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, സോഷ്യൽ വർക്ക് എന്നീ ഏതെങ്കിലും വിഷയങ്ങളിൽ ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരായിരിക്കണം. ഫെബ്രുവരി 17നുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832738001.