കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളജ് എക്കോണമി മിഷന്റെയും നേതൃത്വത്തിൽ മെഗാ തൊഴില്‍മേള
മെഗാ തൊഴില്‍മേള ഫെബ്രുവരി 2024; 1500 +ഒഴിവുകൾ, പ്ലസ് ടൂ, യോഗ്യത: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളജ് എക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 15ന് കാരംകോട് ക്രിസ്‌തോസ് മാര്‍തോമ പാരിഷ് ഹാളില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ യോഗത്തിൽ ഉൾപ്പെടെയുള്ള മറ്റുകാര്യങ്ങൾ വായിച്ചു മനസ്സിലാക്കുക നേരിട്ടുള്ള അഭിമുഖം വഴി ജോലി നേടുക.
പ്ലസ് ടൂ, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
വിവിധ മേഖലകളിലായി 1500 ഒഴിവുകളാണുള്ളത്. പങ്കെടുക്കുന്നവര്‍ കേരള നോളജ് ഇക്കോണമി മിഷന്റെ പോര്‍ട്ടല്‍ https://ift.tt/BuyQ4wW മുഖേന മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണം. സൈറ്റിലെ ജോബ് ഫെയര്‍ ഇത്തിക്കര ഐക്കണില്‍ ജോലിഒഴിവുകള്‍, ശമ്പളവിവരങ്ങള്‍ എന്നിവ ലഭ്യമാണ്.
ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്. പങ്കെടുക്കുന്നവര്‍ ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പുകള്‍ കരുതണം. വിവരങ്ങള്‍ക്ക് പഞ്ചായത്ത് കുടുംബശ്രീ ഓഫീസിലോ കമ്യൂണിറ്റി അംമ്പാസിഡര്‍മാരുമായോ ബന്ധപ്പെടണം