സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ ജോലി അവസരം - JobWalk.in

Post Top Ad

Monday, February 12, 2024

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ ജോലി അവസരം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ ജോലി അവസരം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ ജോലി അവസരം

കൊമേഴ്സ്യൽ അപ്രന്റീസ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 26 ന്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തില്‍ കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനത്തിനായി ഫെബ്രുവരി 26 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കുക നേരിട്ട് ഇന്റർവ്യൂ വഴി  ജോലി നേടുക.

യോഗ്യത വിവരങ്ങൾ?
ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഡി.സി.എ/പി.ജി.ഡി.സി.എ തത്തുല്യ യോഗ്യത) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 19-26. താത്പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പഞ്ചായത്തിന് സമീപമുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തില്‍ ഫെബ്രുവരി 26 ന് രാവിലെ 11 ന് എത്തണമെന്ന് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറിയിച്ചു.

ബോര്‍ഡിന്റെ അപ്രന്റീസായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kspcb.kerala.gov.in, 0491-2505542.

🛑ഫാര്‍മസിസ്റ്റ് ഒഴിവുകൾ

ഇടുക്കി ജില്ലയിലെ  വിവിധ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍  ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 21 ന് നടക്കും.  എന്‍.സി.പി. (നഴ്‌സ് കം ഫാര്‍മസിസ്റ്റ്) അല്ലെങ്കില്‍ സി.സി.പി. (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി) (ഹോമിയോ) പാസായ ഉദ്യോഗാര്‍ഥികള്‍ വയസ്സ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും, ഈ സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പുമായി ഫെബ്രുവരി 21 ന് രാവിലെ 10.30 ന്  തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍  നേരിട്ട് ഹാജരാകണം.