വനിതാ ശിശു വികസന വകുപ്പിന് കീഴിലും സാമൂഹ്യ നീതി വകുപ്പിന് കീഴിലും ജോലി ഒഴിവുകൾ
വനിതാ ശിശു വികസന വകുപ്പിന് കീഴിലും സാമൂഹ്യ നീതി വകുപ്പിന് കീഴിലും ജോലി ഒഴിവുകൾ,യോഗ്യത അഞ്ചാം ക്ലാസ്സ്, വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം.
🛑 കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിതാ ശിശു വികസന വകുപ്പിൻ്റെ സഹായത്തോടെ തൃശ്ശൂർ
ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ ഹൗസ് മദർ തസ്തികയിലേക്ക് വാക്ക് ഇൻ
ഇന്റർവ്യൂ നടത്തും. നാല് ഒഴിവുകളുണ്ട്. സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി
എന്നിവയിൽ ഏതെങ്കിലും ബിരുദമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക്
മുൻഗണന നൽകും. സ്ത്രീകളുടേയും കുട്ടികളുടേയും മേഖലയിലുള്ള 2 വർഷത്തെ പ്രവൃത്തിപരിചയം
നിർബന്ധമായും ഉണ്ടായിരിക്കണം. പ്രതിമാസം വേതനം 22,500 രൂപ.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 24 ന് രാവിലെ 10ന് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ : 0471 2348666, ഇമെയിൽ :keralasamakhya@gmail.com
🛑 കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ചോലസുരക്ഷാ പദ്ധതിയിൽ പ്രൊജക്ട് മാനേജരുടെ ഒഴിവുണ്ട്. സോഷ്യൽ വർക്ക്/ സോഷ്യോളജിയിലുള്ള പി ജി ആണ് യോഗ്യത. | താൽപര്യമുള്ളവർ അഞ്ചുകണ്ടിയിലെ ചോല സുരക്ഷ ഓഫീസിൽ ഫെബ്രുവരി 15 നകം അപേക്ഷ നൽകണം.
ഫോൺ : 9744510930, 9847401207.
🛑 അസിസ്റ്റന്റ് എഞ്ചിനീയർ നിയമനം
വയനാട് : മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ കാര്യാലയത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് എഞ്ചിനീയർ | തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗിൽ അംഗീകൃത ബിരുദമുള്ള | ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 15 ന് | രാവിലെ 11 ന് പഞ്ചായത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04936 282422.
🛑 എറണാകുളം : മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യൻ | തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. | ഫെബ്രുവരി 14 ന് രാവിലെ 11ന് മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലാണ് ഇന്റർവ്യൂ. | പി.എസ്.സി. നിർദേശിച്ചിട്ടുള്ള യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.
🛑 സോഷ്യൽവർക്കർ നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഇടുക്കി സർക്കാർ വൃദ്ധ വികലാംഗ സദനത്തിൽ സോഷ്യൽ വർക്കറെ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി 15 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. സോഷ്യൽ വർക്കിൽ അംഗീക്യത സർവകലാശാലയിൽ നിന്നും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പാസായവർക്ക് മുൻഗണന ലഭിക്കും. സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്‌തികയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായം 2024 ജനുവരി ഒന്നിന് 25 നും 45 നും ഇടക്ക്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഫെബ്രുവരി 15 ന് രാവിലെ 10.30 ന് തൊടുപുഴ മുതലക്കോടത്ത് പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധ വികലാംഗ സദനത്തിൽ യോഗ്യത തെളിയിക്കുന്ന വിശദമായ ബയോഡാറ്റ, ആധാർ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും എന്നിവ സഹിതം നേരിട്ട് ഹാജാരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 297821.
🛑ജോബ്ഫെസ്റ്റ് 16ന്
മലപ്പുറം : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന ജോബ്ഫെസ്റ്റ് ഫെബ്രുവരി 16ന് രാവിലെ 10.30ന് മഞ്ചേരി ഏറനാട് നോളജ് സിറ്റി കോളേജ് ഓഫ് കൊമേഴ്സ് ആന്റ് സയൻസിൽ (ചെറുകുളം) നടക്കും. മുപ്പതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് കോളേജിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ട്.
ഫോൺ : 0483 2734737, 8078428570